മനാമ: അൻസാ൪ കൊമേഴ്സ്യൽ കമ്പനിയിൽ മാ൪ക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന പയ്യോളിയിലെ എൻ.കെ. സുരേഷിൻെറ കാ൪ നഷ്ടപ്പെടുന്നത് ഇത് രണ്ടാം തവണ. ഞായറാഴ്ച രാത്രി മനാമ ബസ് സ്റ്റാൻറിന് സമീപം നി൪ത്തിയിട്ട 162038 ഹോണ്ട സിവിക് കാറാണ് മോഷണം പോയത്. ഇതേ കാ൪ ഒരു വ൪ഷം മുമ്പും മോഷണം പോയിരുന്നു. അന്ന് ഒരാഴ്ച പിന്നിട്ട ശേഷം സല്ലാക് ബീച്ചിൻെറ മെയിൻ ഗെയിറ്റിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടു മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് കാ൪ പാ൪ക്ക് ചെയ്ത ശേഷം തൊട്ടടുത്ത താമസ സ്ഥലത്തേക്ക് പോയ സുരേഷ് ഇന്നലെ രാവിലെ 10 മണിയോടെ എടുക്കാൻ ചെന്നപ്പോഴാണ് നഷ്ടപ്പെട്ടത് അറിയുന്നത്. 2000 മോഡൽ വെള്ള നിറത്തിലുള്ള കാറാണ് നഷ്ടപ്പെട്ടത്. നഈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.