ദോഹ: ഐ.ടി, വാ൪ത്താവിനിമയരംഗങ്ങളിൽ ഇന്ത്യയും ഖത്തറും തമ്മിൽ കൂടുതൽ സഹകരിച്ച് പ്രവ൪ത്തിക്കാനുള്ള സാധ്യതകൾ ആരായുമെന്ന് കേന്ദ്രമന്ത്രി സച്ചിൻ പൈലറ്റ്. യൂനിവേഴ്സൽ പോസ്റ്റൽ കോൺഗ്രസിൽ പങ്കെടുക്കാൻ ദോഹയിലെത്തിയ അദ്ദേഹം ഇന്ത്യൻ എംബസിയിൽ മാധ്യമപ്രവ൪ത്തകരുമായി സംസാരിക്കുകയായിരുന്നു.
ഐ.സി.ടി ഖത്ത൪, ഇൻറ൪നാഷനൽ ടെലികമ്യൂണിക്കേൻ യൂനിയൻ എന്നിവയുടെ സെക്രട്ടറി ജനറൽമാരുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തിയതായി സച്ചിൻ പൈലറ്റ് അറിയിച്ചു. ഇരു ച൪ച്ചകളും വളരെ ഫലപ്രദമായിരുന്നു. ഐ.ടി രംഗത്ത് ഖത്ത൪-ഇന്ത്യ സഹകരണത്തിന് കൂടുതൽ സാധ്യതകളുണ്ട്. ഇന്ത്യയിലെ ചെറുകിട ഐ.ടി കമ്പനികൾക്ക് ഖത്തറിൽ പ്രവ൪ത്തിക്കാൻ അവസരമൊരുക്കാൻ ച൪ച്ചയിൽ സാധ്യത തെളിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ ച൪ച്ചകൾ നടക്കും. നിലവിൽ ഇന്ത്യയുടെ ഐ.ടി കയറ്റുമതിയുടെ 63 ശതമാനവും അമേരിക്കയിലേക്കാണ്. ഇത് ഖത്ത൪ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ നടപടിയെടുക്കും. ഗൾഫ് നാടുകളിലെ പ്രവാസി ഇന്ത്യക്കാ൪ അധ്വാനിക്കുന്നവരും നാടിൻെറ സമ്പദ്വ്യവസ്ഥയെ താങ്ങിനി൪ത്തുന്നതിൽ ശ്ളാഘനീയമായ പങ്ക് വഹിക്കുന്നവരുമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.