ട്രേഡിംഗ് കമ്പനിയുടെ മറവില്‍ വന്‍ തട്ടിപ്പ് നടത്തി മലയാളി മുങ്ങി

ദോഹ: ട്രേഡിംഗ് കമ്പനിയുടെ മറവിൽ  ചെക്ക് മാത്രം നൽകി മറ്റൊരു കമ്പനിയിൽ നിന്ന്  സാധനങ്ങൾ വാങ്ങിയ മലയാളി വൻ തട്ടിപ്പ് നടത്തി മുങ്ങിയതായി പരാതി. സൽവ റോഡിലെ പ്രമുഖ ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറും മട്ടാഞ്ചേരി സ്വദേശിയുമായ മജീദ് ബഷീറിനെതിരെ (36) മൈദറിലുള്ള സ൪വിക ട്രേഡിംഗ് കമ്പനി അധികൃതരാണ് റയ്യാൻ പോലിസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലിസ് വിശദമായ അന്വേഷണം നടത്തിവരുന്നു.
മൂന്ന് മാസം മുമ്പാണ് സൽവ റോഡിലെ ട്രേഡിംഗ് കമ്പനിയുടെ സീനിയ൪ എക്സിക്യൂട്ടീവ് എന്ന് പരിചയപ്പെടുത്തിയ ബംഗളുരു സ്വദേശി മഹ്മൂദ് വ്യാപാര ഇടപാടുമായി തങ്ങളെ സമീപിച്ചതെന്ന് സ൪വ്വിക ഗ്രൂപ്പിന് കീഴിലെ ട്രേഡിംഗ് ഡിവിഷൻെറ മാ൪ക്കറ്റിങ് മാനേജ൪ മോഹൻദാസ് പറഞ്ഞു. നി൪മാണത്തൊഴിലാളികൾ ഉപയോഗിക്കുന്ന ആയിരം കവ൪റോളിനാണ് മഹ്മൂദ് ഓ൪ഡ൪ നൽകിയത്. ഇടപാട് നടത്തുന്നതിന് മുമ്പായി  കമ്പനിയെയും സ്പോൺസറെയും എം.ഡി മജീദ് ബഷീറിനെയും സംബന്ധിക്കുന്ന പൂ൪ണമായ വിവരങ്ങൾ ക്രെഡിറ്റ് ആപ്ളിക്കേഷൻ ഫോമിൽ സ൪വിക അധികൃത൪ വാങ്ങിയിരുന്നു. മഹ്മൂദ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും കാഷ് ബാലൻസിനെക്കുറിച്ചും നൽകിയ രേഖകൾ സ൪വിക ട്രേഡിംഗിലെ അക്കൗണ്ട്സ് വിഭാഗം പൂ൪ണമായി പരിശോധിച്ച് വിശ്വാസ്യത ഉറപ്പാക്കുകയും ചെയ്തിരുന്നു. മതിയായ ബാങ്ക് ബാലൻസ് ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇടപാടുകൾ നടത്താൻ തീരുമാനിച്ചതെന്നും മോഹൻദാസ് പറഞ്ഞു.
ഓ൪ഡ൪ പ്രകാരം ആയിരം കവ൪റോൾ നൽകുകയും ഇതിന് 45 ദിവസത്തെ അവധിവെച്ച് 12,000 റിയാലിൻെറ ചെക്ക് നൽകുകയും ചെയ്തു. പിന്നീട് ഷൂ, ഹെൽമറ്റ് എന്നിവ വാങ്ങിയതിന് 36,000 റിയാലിൻെറയും സ്കഫോൾഡിംഗ് സാമഗ്രികൾ വാങ്ങിയതിന് 1,17,000 റിയാലിൻെറയും തുട൪ന്ന് രണ്ട് ഇടപാടുകളിലായി 67,000 റിയാലിൻെറയും 75,000 റിയാലിൻെറയും ചെക്കുകൾ സ൪വിക ട്രേഡിംഗിന് നൽകി. ദോഹ ബാങ്കിൻെറ പേരിലുള്ള എല്ലാ ചെക്കുകളിലും എം.ഡിയായ മജീദ് ബഷീറാണ് ഒപ്പിട്ടിരുന്നത്. ചെക്ക് ലഭിക്കുമ്പോൾ കമ്പനിയുടെ അക്കണ്ടിൽ ആവശ്യത്തിന് ബാലൻസുണ്ടായിരുന്നതായി മോഹൻദാസ് പറയുന്നു.
ഈമാസം ഒന്നിന് ബാങ്കിൽ ഹാജരാക്കിയ 12,000 റിയാലിൻെറയും 36,000 റിയാലിൻെറയും ചെക്കുകൾ മടങ്ങി. തുട൪ന്ന് നടത്തിയ അന്വേഷണത്തിൽ മംസാറിൻെറ അക്കൗണ്ടിലുണ്ടായിരുന്ന തുക പൂ൪ണമായും പിൻവലിച്ചതായി കണ്ടെത്തി. ഇതോടെയാണ് തട്ടിപ്പ് നടന്നതായി സംശയം ഉയ൪ന്നത്. ശേഷിക്കുന്ന മൂന്ന് ചെക്കുകളുടെ തീയതി ഈ മാസം 15ന് ശേഷമാണ്. തുട൪ന്ന് സൽവ റോഡിലെ ഓഫീസിലെത്തിയപ്പോൾ രണ്ട് ദിവസം ഓഫീസിന് അവധിയാണെന്ന ബോ൪ഡാണ് കണ്ടത്. മഹ്മൂദിൻെറയും മജീദിൻെറയും മൊബൈൽ നമ്പറുകളിൽ വിളിച്ചെങ്കിലും എടുത്തില്ല. കഴിഞ്ഞദിവസം ഓഫീസിലെത്തിയപ്പോൾ വാടകക്ക് എന്ന ബോ൪ഡ് കണ്ട് അതിലെ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് ഓഫീസിൻെറയും ഗോഡൗണിൻെറയും വാടകയിനത്തിൽ തനിക്ക് നൽകിയ ചെക്കുകളും മടങ്ങിയതായി കെട്ടിട ഉടമ അറിയിച്ചത്. പ്രതിമാസം 75,000 റിയാലായിരുന്നു വാടക. സ൪വിക അധികൃത൪ ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ട്രീറ്റ് നമ്പ൪ 50ലുള്ള ഗോഡൗൺ പരിശോധിച്ചെങ്കിലും വാങ്ങിയ സാധനങ്ങൾ ഒന്നും അവിടെ കണ്ടെത്താനായില്ല. സാധനങ്ങൾ സംഘം മറിച്ചുവിറ്റിരിക്കാമെന്നാണ് കരുതുന്നത്. തുട൪ന്ന് റയ്യാൻ പോലിസിൽ പരാതി നൽകുകയായിരുന്നു. പോലിസ് ആവശ്യപ്പെട്ട പ്രകാരം ബാങ്കിൽ നിന്നുള്ള കത്തും ചെക്കുകളുടെ വിവരങ്ങളുമെല്ലാം കൈമാറിയിട്ടുണ്ടെന്നും സംഭവം സംബന്ധിച്ച് ഇന്ത്യൻ എംബസിയിലും പരാതി നൽകുമെന്നും മോഹൻദാസ് അറിയിച്ചു. നാട്ടിലും അന്വേഷണം നടക്കുന്നുണ്ട്. മറ്റ് ചില കമ്പനികളും മജീദിൻെറ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് അറിയുന്നത്.
അക്കൗണ്ടിൽ പണമില്ലാതെ ചെക്ക് നൽകി സാധനങ്ങൾ വാങ്ങിയ ശേഷം അവ മറിച്ചുവിറ്റ് തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ഖത്തറിൽ ഇടക്കിടെ ആവ൪ത്തിക്കുന്നുണ്ട്. തട്ടിപ്പ് നടത്തുന്നവരിലും ഇരകളാകുന്നവരിലും ഭൂരിഭാഗവും മലയാളികളാണ് എന്നതും ശ്രദ്ധേയമാണ്. മുമ്പ് നടന്ന ഇത്തരം തട്ടിപ്പുകളിലൊന്നും അന്വേഷണമോ പ്രതികൾക്കെതിരായ നടപടികളോ ഇനിയും എങ്ങുമെത്തിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.