റിയാദ:് മസ്തിഷ്കാഘാതത്തെ തുട൪ന്ന് റിയാദിൽ ചികിത്സയിലായിരുന്ന ആലപ്പുഴ എടത്വാ കോവിൽമുക്ക് സ്വദേശി തോമസ് ജോയ് (45) ഞായറാഴ്ച മരിച്ചു. സൗദി കമീഷൻ ഫോ൪ ഹെൽത്ത് സ൪വീസസിൽ ഉദ്യോഗസ്ഥനായ തോമസ് ജോയി 12 ദിവസമായി റിയാദിലെ സൗദി ജ൪മൻ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. അവിടെവെച്ചാണ് രാവിലെ 7.30ഓടെ അന്ത്യം സംഭവിച്ചത്. പരേതനായ വാവച്ചൻേറയും അന്നമ്മ തോമസിൻേറയും മകനാണ്. 20 വ൪ഷമായി റിയാദിലുള്ള അദ്ദേഹത്തിൻെറ ഭാര്യ ഫിലിപ്പീൻസ് സ്വദേശിനി എമ്മ ജോയിയും സൗദി കമീഷനിൽ ഉദ്യോഗസ്ഥയാണ്. എടത്വാ ജോ൪ജിയൻ ഇംഗ്ളീഷ് മീഡിയം സ്കൂൾ വിദ്യാ൪ഥിയായ അബി ഗെയിൽ (13), ജയ്സൺ ജോയ് (8) എന്നിവരാണ് മക്കൾ. മരണവാ൪ത്തയറിഞ്ഞ് ജിദ്ദയിലുള്ള സഹോദരൻ ജോ൪ജ്കുട്ടി റിയാദിലെത്തിയിട്ടുണ്ട്. അദ്ദേഹത്തിൻെറയും നോ൪ക്ക കൺസൾട്ടൻറ് ശിഹാബ് കൊട്ടുകാടിൻെറയും നേതൃത്വത്തിൽ മൃതദേഹം നാട്ടിലയക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. മൃതദേഹത്തോടൊപ്പം ഭാര്യ എമ്മ ജോയിയും കേരളത്തിലേക്ക് പോകും. ബനാറസിൽ ജോലി ചെയ്യുന്ന മിനി ജോജോ ഏകസഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.