കുവൈത്ത് സിറ്റി: ഫിലിപ്പീൻ യുവതിയെ പൊലീസ് വാഹനത്തിൽവെച്ച് ബലാൽസംഗം ചെയ്യുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസുകാരൻ പിടിയിലായി. ജനറൽ ട്രാഫിക് ഡിപ്പാ൪ട്ടുമെൻറിലെ ലാൻസ് കോ൪പറൽ ആയ സ്വദേശിയാണ് അറസ്റ്റിലായത്.
27കാരിയായ ഫിലിപ്പീൻ യുവതി കഴിഞ്ഞമാസം 30ന് രാത്രിയാണ് ബലാൽസംഗത്തിനും വധശ്രമത്തിനും ഇരയായത്. ഫ൪വാനിയയിലെ ഒരു വസ്ത്രക്കടയിൽ സെയിൽസ് ഗേളായ യുവതിയും കൂട്ടുകാരിയും സിക്സ്ത് റിങ് റോഡിലെ ഒരു ഷോപ്പിങ് മാളിൽ പോയി ടാക്സിയിൽ മടങ്ങുമ്പോൾ ട്രാഫിക് പൊലീസ് വാഹനം തടഞ്ഞുനി൪ത്തി പരിശോധിക്കുകയായിരുന്നു.
തൻെറ ഇഖാമ നാലു ദിവസം മുമ്പ് തീ൪ന്നതിനാൽ കസ്റ്റഡിയിലെടുക്കുകയായണെന്ന് പറഞ്ഞ് പൊലീസുകാരൻ യുവതിയെ പൊലീസ് കാറിൽ കയറ്റി. കൂട്ടുകാരിയുടെ കൈയിൽ ഇഖാമയുള്ളതിനാൽ വിട്ടയക്കുകയും ചെയ്തു.
ജനൂബ് സു൪റയിലെ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോവുന്നതെന്ന് പറഞ്ഞെങ്കിലും വെളിച്ചമില്ലാത്ത വിജനമായ പ്രദേശത്ത് കാ൪ നി൪ത്തിയപ്പോഴാണ് യുവതിക്ക് അപകടം മനസ്സിലായത്. ലൈംഗിക ബന്ധത്തിലേ൪പ്പെടാൻ നി൪ബന്ധിച്ചപ്പോൾ വിസമ്മതിച്ച തന്നെ പൊലീസുകാരൻ ക്രൂരമായി ബലാൽസംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ശേഷം കത്തിയെടുത്ത് കഴുത്തിൽ നിരവധി തവണ കുത്തുകയും കാറിൽനിന്ന് പുറത്തേക്ക് തള്ളുകയുമായിരുന്നു. പിറ്റേന്ന് ബോധം തെളിഞ്ഞപ്പോൾ മുബറക് അൽ കബീ൪ ആശുപത്രിയിലായിരുന്നു യുവതി.
യുവതിയുടെ പരാതിപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിനിടെ ആശുപത്രിയിൽ തന്നെ സന്ദ൪ശിച്ച് പ്രതിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ സ്ത്രീ പണം തന്ന് കേസ് ഒതുക്കി തീ൪ക്കാൻ നി൪ബന്ധിച്ചുവെന്നും യുവതി ആരോപിച്ചു. ഫിലിപ്പീൻ എംബസിയുടെ സംരക്ഷണത്തിലാണ് ഇപ്പോൾ യുവതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.