അബൂദബി മഫ്റഖ് ഹോസ്പിറ്റലില്‍ തീപിടിത്തം; ആളപായമില്ല

അബൂദബി: മഫ്റഖ് ഹോസ്പിറ്റലിലെ ന്യൂക്ളിയാ൪ മെഡിസിൻ ഓങ്കോളജി ഡിപാ൪ട്മെൻറിൽ വെള്ളിയാഴ്ചയുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. നിരവധി രോഗികൾ ഇവിടെയുണ്ടായിരുന്നെങ്കിലും ആ൪ക്കും പരിക്കേറ്റില്ല. തീപിടിച്ച ഉടൻ കെടുത്താനായതിനാലാണ് വൻദുരന്തം ഒഴിവായത്. ഇവിടെ ചികിത്സയിലിരുന്ന ഒമ്പത് രോഗികളെ സംഭവം നടന്നയുടൻ മറ്റൊരു വാ൪ഡിലേക്ക് മാറ്റി. തീപിടിത്തത്തിൻെറ കാരണം കണ്ടെത്താൻ അന്വേഷണം നടത്തിവരികയാണെന്ന് അബൂദബി ഹെൽത്ത് സ൪വീസസ് കമ്പനി വക്താവ് അറിയിച്ചു. തീപിടിത്തം ആശുപത്രിയുടെ പ്രവ൪ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് ചീഫ് ഓപറേറ്റിങ് ഓഫിസ൪ ഗ്രെഗ് ഫ്ളോറൻറിൻ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.