മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

മനാമ: കോൺട്രാക്ടിങ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി ഹൃദാഘാതം മൂലം നിര്യാതനായി. മലപ്പുറം എടപ്പാൾ പാകത്ത് പുരുഷോത്തമനാണ് (55) ഇന്നലെ പുല൪ച്ചെ ജിദാലിയിലെ താമസ സ്ഥലത്ത് നിര്യാതനായത്. രണ്ടു വ൪ഷമായി സഹ്റ യൂസുഫ് കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ചെയ്യുകയാണ് പുരുഷോത്തമൻ. വെള്ളിയാഴ്ച പുല൪ച്ചെ മുറിയിൽനിന്ന് മൂത്രം ഒഴിക്കാനായി പുറത്ത് പോയതായിരുന്നു. പിന്നീട് സഹപ്രവ൪ത്തക൪ ഡ്യൂട്ടിക്ക് പോകാൻ പുറത്തിറങ്ങിയപ്പോഴാണ് പുരുഷോത്തമൻ കുഴഞ്ഞു വീണ നിലയിൽ കാണുന്നത്. ഉടനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാട്ടിൽ ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.
മൃതദേഹം സൽമാനിയ ആശുപത്രി മോ൪ച്ചറിയിലാണുള്ളത്. സാമൂഹിക പ്രവ൪ത്തകരായ രാജു കല്ലുംപുറം, കെ.ടി. സലീം എന്നിവരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.