ഭക്ഷണശാലകളില്‍ റെയ്ഡ്; 123 നിയമലംഘനം കണ്ടെത്തി

ദോഹ: റയ്യാൻ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിരീക്ഷണ വിഭാഗം കഴിഞ്ഞ വാരാന്ത്യം റയ്യാനിലും അൽഖോറിലും വിവിധ ഭക്ഷണ ശാലകളിലായി നടത്തിയ 300 റെയ്ഡുകളിൽ 123 നയമ ലംഘനം  കണ്ടെത്തി.  കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
വില്ലാജിയോയിലെ വിവിധ ഭക്ഷണ ശാലകളിൽ നിന്ന് ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിൻെറയും സാമ്പിളുകൾ ശേഖരിച്ച് വിശദ പരിശോധനക്കായി കേന്ദ്ര ഭക്ഷ്യ ലബോറട്ടറിയിലേക്ക് അയച്ചതായും അധികൃത൪ അറിയിച്ചു. ഇവയിൽ  കൂടിയ അളവിൽ ബാക്റ്റീരിയയും മാലിന്യങ്ങളും അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
അൽഖോ൪ ദഖീറ മുനിസിപ്പാലിറ്റിക്ക് കീഴിലെ ഭക്ഷ്യ നിരീക്ഷണ വകുപ്പ് കഴിഞ്ഞ മാസം ഭക്ഷണശാലകൾ, ബ്യൂട്ടി പാ൪ലറുകൾ, ബാ൪ബ൪ ഷോപ്പുകൾ എന്നിവിടങ്ങളിലായി നടത്തിയ റെയ്ഡുകളിൽ 11 നിയമ ലംഘനങ്ങൾ കണ്ടെത്തുകയും ഉപയോഗയോഗ്യമല്ലാത്ത  700 കലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.  കേടായ 565 കിലോ മത്സ്യം പിടിച്ചെടുക്കുകയും 12 വ്യപാര സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ആവശ്യമായ ക്രമീകരണങ്ങൾ ഏ൪പ്പെടുത്താമെന്ന് ഇവിടങ്ങളിൽ നിന്ന് എഴുതി വാങ്ങുകയും ചെയ്തു. കോഴി മാംസ വിൽപന കേന്ദ്രത്തിൽ നിന്ന് മൈ¤്രകാ ബയോളജിസ്റ്റുകൾ എട്ട് സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാര പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.