മകളെയുമായി നടന്നുപോവുകയായിരുന്ന മലയാളി യുവതിയെ അക്രമിച്ച് മാല കവര്‍ന്നു

മനാമ: സ്കൂളിൽനിന്ന് വരികയായിരുന്ന കുട്ടിയെ ബസിറങ്ങുമ്പോൾ സ്വീകരിച്ച് വീട്ടിലേക്ക് നടക്കുകയായിരുന്ന മലയാളി യുവതിയുടെ കഴുത്തിൽനിന്ന് അഞ്ച് പവൻ മാല പിടിച്ചുപറിച്ച് യുവാക്കൾ രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഹൂറ സൈനൽമാ൪ട്ടിന് എതി൪വശത്തെ റോഡിലെ ഫ്ളാറ്റിൽ താമസിക്കുന്ന നിലമ്പൂ൪ സ്വദേശി രവീന്ദ്രൻെറ ഭാര്യയുടെ കഴുത്തിൽനിന്നാണ് മാല കവ൪ന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മനാമ യതീം സെൻററിന് സമീപം റോഡ് നമ്പ൪ 407ൽ താമസിക്കുന്ന പാലക്കാട് സ്വദേശി യോഗേഷ് ശ൪മയുടെ ഭാര്യയെ അക്രമിച്ച്് 80 ഗ്രാം തൂക്കം വരുന്ന താലിമാലയുമായി യുവാവ് രക്ഷപ്പെട്ടിരുന്നു. ഇതിന് മുമ്പ് ഗുദൈബിയയിലെ രാജധാനി റസ്റ്റാറൻറിന് സമീപവും സ്ത്രീയെ അക്രമിച്ച് മാല തട്ടിപ്പറിച്ച സംഭവവുമുണ്ടായിരുന്നു.
എഞ്ചിനിയറായി ജോലി ചെയ്യുന്ന രവീന്ദ്രനും കുടുംബവും ഏഴ് വ൪ഷമായി ഇവിടെ താമസിക്കുകയാണ്. അവധിക്ക് നാട്ടിൽ പോയിരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ മാല കവ൪ച്ച ചെയ്യപ്പെട്ട സംഭവം ശ്രദ്ധയിൽപെട്ടിരുന്നില്ലെന്ന് രവീന്ദ്രൻ പറഞ്ഞു. ബുധനാഴ്ച രവീന്ദ്രൻ തൻെറ ഡ്യൂട്ടിയിലായിരുന്നു. സംഭവം നടന്ന് ഏതാനും നിമിഷങ്ങൾക്കുശേഷം ഭാര്യ വിളിച്ചു പറഞ്ഞാണ് വിവരം അറിഞ്ഞത്. ഉടനെ ഫ്ളാറ്റിലെത്തി ഭാര്യയെയും മകളെയും ആശ്വസിപ്പിച്ചു.
ബസിൽനിന്ന് മകളെ ഏറ്റുവാങ്ങിയ ശേഷം ഫ്ളാറ്റിലേക്ക് നടന്നു പോകുമ്പോഴാണ് സംഭവം. കെട്ടിടത്തിൻെറ പ്രവേശ കവാടത്തിന് പൂട്ടില്ല. വാതിൽ തള്ളിത്തുറന്ന് സ്റ്റെപ്പ് കയറാൻ തുടങ്ങുമ്പോൾ സ്റ്റെയ൪കെയ്സിന് എതി൪വശത്ത് പതുങ്ങിയിരുന്ന യുവാക്കൾ ചാടിവീഴുകയായിരുന്നു. യുവതി പുറത്തേക്ക് രക്ഷപ്പെടാതിരിക്കാൻ ഒരു യുവാവ് വാതിൽ ബ്ളോക്ക് ചെയ്ത് നിലയുറപ്പിച്ചു. ഇതിനിടയിൽ മറ്റൊരു യുവാവ് ഞൊടിയിടയിൽ കഴുത്തിൽനിന്ന് മാല പൊട്ടിച്ചു. അതി വിദഗ്ധമായാണ് ഇയാൾ മാല പൊട്ടിച്ചതെന്ന് യുവതി പറഞ്ഞു. ഒറ്റ വലിക്കുതന്നെ മാല യുവാവിൻെറ കൈവശമായിക്കഴിഞ്ഞിരുന്നു. ഇതിന് എന്തെങ്കിലും ഉപകരണം ഉപയോഗിച്ചിരുന്നോയെന്ന് യുവതിക്ക് വ്യക്തമല്ല. മോഷ്ടാവിൻെറ പിടിവലിയുടെ ആഘാതത്തിൽ യുവതിയുടെ കഴുത്തിന് പാടു വീണിട്ടുണ്ട്. കൂടെയുണ്ടായിരുന്നു ഒന്നാം ക്ളാസ് വിദ്യാ൪ഥിയായ മകൾ ഭയന്നു നിലവിളിച്ചു. യുവതിയുടെയും മകളുടെയും ബഹളം കേൾക്കാൻ പരിസരത്ത് ആരുമുണ്ടാകാതിരുന്നതിനാൽ കവ൪ച്ചക്കാ൪ ഓടി രക്ഷപ്പെട്ടു.
യതീം സെൻററിന് സമീപം കുറച്ചുദിവസങ്ങൾക്ക് മുമ്പ് കുട്ടിയെ പ്ളേസ്കൂളിൽ വിട്ട ശേഷം തിരികെ ഫ്ളാറ്റിലേക്ക് കയറുകയായിരുന്ന യുവതിയെ അക്രമിച്ചായിരുന്നു കവ൪ച്ച. കുട്ടി കൂടെയില്ലാതിരുന്നതിനാൽ കുരുന്ന് മനസ്സ് സംഭവത്തിന് സാക്ഷിയാകേണ്ടി വന്നില്ല.
കുട്ടികളെ സ്കൂളിൽ അയക്കാനും മറ്റും പുറത്തുപോകുന്ന യുവതികളെ നിരീക്ഷിച്ചാണ് യുവാക്കൾ കവ൪ച്ച ആസൂത്രണം ചെയ്യുന്നതെന്നാണ് മനസ്സിലാകുന്നത്. ആഭരണങ്ങൾ ധരിച്ച് ഇത്തരം ആവശ്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കാൻ യുവതികൾ ശ്രദ്ധിക്കണമെന്നാണ് സംഭവങ്ങൾ തെളിയിക്കുന്നത്. കുറച്ച് മുമ്പ് ഗുദൈബിയയിൽ ഭ൪ത്താവിൻെറയും അമ്മയുടെയും കൂടെ സഞ്ചരിക്കുകയായിരുന്ന യുവതിയെ അക്രമിച്ച് മാല തട്ടിപ്പറിച്ചിരുന്നു. ഇതും ഫ്ളാറ്റിലേക്കുള്ള സ്റ്റെപ്പ് കയറുമ്പോഴായിരുന്നു. കവ൪ച്ച നടത്തിയ യുവാവിനെ ഭ൪ത്താവ് പിന്തുട൪ന്ന് പിടികൂടി പൊലീസ് ഏൽപിക്കുകയായിരുന്നു.
ഭ൪ത്താവ് മുന്നിലും യുവതിയും അമ്മയും കുറച്ച് അകലെ പിന്നിലുമായി നടക്കുമ്പോഴായിരുന്നു യുവാവിൻെറ ആക്രമണം. ആഭരണങ്ങൾ ധരിച്ച് പുറത്തിറങ്ങുമ്പോൾ നല്ല ജാഗ്രത പുല൪ത്തിയില്ലെങ്കിൽ വഴിയിൽ ആപത്ത് പതിയിരിക്കുന്നുണ്ടെന്ന് ഓ൪മിച്ചാൽ പിന്നീട് ദു:ഖിക്കേണ്ടി വരില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.