പ്രവാസി സംഘടനാ പ്രതിനിധികള്‍ക്ക് ട്രാഫിക് വകുപ്പ് പരിശീലനം നല്‍കുന്നു

ദോഹ: ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുടെ പ്രതിനിധികൾക്കായി ട്രാഫിക് വകുപ്പ് സൗജന്യ പരീശീലന കോഴ്സ് സംഘടിപ്പിക്കുന്നു. അതത് രാജ്യങ്ങളുടെ എംബസികളിൽ രജിസ്റ്റ൪ ചെയ്ത് പ്രവ൪ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികൾക്ക് വേണ്ടിയാണ് ആഭ്യന്തരമന്ത്രാലയത്തിലെ പബ്ളിക് റിലേഷൻസ് വകുപ്പുമായി സഹകരിച്ച് കോഴ്സ് നടത്തുന്നത്.
കോഴ്സ് ഈ മാസം മധ്യത്തോടെ ആരംഭിക്കും. നാല് മണിക്കൂ൪ നീളുന്ന പരിശീലന സെഷന് ട്രാഫിക് സുരക്ഷാ രംഗത്തെ വിദഗ്ധ൪ നേതൃത്വം നൽകും. വാരാന്ത്യ അവധിദിവസങ്ങളിൽ വൈകിട്ട് 4.30 മുതൽ മദീന ഖലഫയിലെ ട്രാഫിക് വകുപ്പിൻെറ മുഖ്യ ആസ്ഥാനത്തായിരിക്കും ക്ളാസ് നടക്കുക. ഓരോ പ്രവാസി സംഘടനയുടെയും ഒരു   ്രപതിനിധിക്ക് കോഴ്സിൽ പങ്കെടുക്കാം. ഭാവിയിൽ തങ്ങളുടെ പരിധിയിലുള്ള പ്രവാസികൾക്കിടയിൽ ട്രാഫിക് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കേണ്ട ചുമതല ഇവ൪ക്കാണ്. ഇതിന് ആഭ്യന്തരമന്ത്രാലയത്തിലെ പബ്ളിക് റിലേഷൻസ്, ട്രാഫിക് വകുപ്പുകളുടെ സഹായവും തേടാം.
കാൽനടയാത്രക്കാ൪ക്കുണ്ടാകുന്ന അപകടങ്ങളുടെ കാരണങ്ങളും പരിഹാര മാ൪ഗങ്ങളും, ചെറിയ അപകടങ്ങൾ നടക്കുമ്പോൾ തൊട്ടടുത്ത പാ൪ക്കിങ് ഏരിയയിലേക്ക് വാഹനം മാറ്റാതിരിക്കുന്നതുപോലുള്ള പൊതു ട്രാഫിക് പ്രശ്നങ്ങൾ, സീറ്റ്ബെൽറ്റ് ധരിക്കുന്നതിലുള്ള അലംഭാവം, ഡ്രൈവിംഗിനിടെ മൊബൈലിൽ സംസാരിക്കുന്നതിൻെറ ദോഷഫലങ്ങൾ, എതി൪ദിശയിലെ ഡ്രൈവിംഗും പിഴയും, വലതുവശത്തുകൂടിയുള്ള ഓവ൪ടേക്കിങ്, 2007 മുതൽ ഖത്തറിൽ നടപ്പാക്കിവരുന്ന ട്രാഫിക് നിയമം, വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ, ബ്ളാക്ക് പോയിൻറ് സമ്പ്രദായം തുടങ്ങി ട്രാഫിക്  സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കോഴ്സിൽ കൈകാര്യം ചെയ്യും.
കോഴ്സിൽ പങ്കെടുക്കുന്നതിന് ഓരോ പ്രവാസി സംഘടനയിൽ നിന്നും ഒരാളെ നാമനി൪ദേശം ചെയ്യണമെന്ന് ട്രാഫിക് വകുപ്പ് അധികൃത൪ അഭ്യ൪ഥിച്ചു. പ്രവാസികൾക്കിടയിൽ ഫലപ്രദമായി ആശയവിനിമയം നടത്താനും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും കഴിയുന്നവരെയാണ് നി൪ദേശിക്കേണ്ടത്. കോഴ്സിൻെറ രജിസ്ട്രേഷൻ ഫോമിനും കൂടുതൽ വിവരങ്ങൾക്കും Faisalhudawi@moi.gov.qa എന്ന ഇ-മെയിൽ വിലാസത്തിലോ 2342567 എന്ന ഫോൺ നമ്പറിലോ  ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.