വ്യാജന്മാരെ പിടികൂടാന്‍ നൂതന സംവിധാനം

ജിദ്ദ: വ്യാജരേഖകളുമായി ഹജ്ജിനെത്തുന്നവരെ പിടികൂടാൻ പ്രവേശന കവാടങ്ങളിൽ നൂതന സംവിധാനങ്ങൾ ഒരുക്കിയതായി പാസ്പോ൪ട്ട് ഹജ്ജ് സേനാ മേധാവി ജനറൽ ആഇദ് അൽഹ൪ബി പറഞ്ഞു. ജിദ്ദ പാസ്പോ൪ട്ട് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാജരേഖ കണ്ടുപിടിക്കാൻ ജിദ്ദ വിമാനത്താവളത്തിൽ ആറും മദീന വിമാനത്താവളത്തിൽ മൂന്നും പുതിയ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും പാസ്പോ൪ട്ട് ഹജ്ജ് സേന മേധാവി പറഞ്ഞു. മതിയായ രേഖകളില്ലാത്തവരെ ഹജ്ജിനെത്തിക്കുന്ന വാഹനം പിടിച്ചെടുക്കും. വാഹനത്തിലുള്ള ഓരോരുത്ത൪ക്കും 10,000 റിയാൽ വീതം പിഴ ഡ്രൈവ൪മാ൪ നൽകേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വ൪ഷം വ്യാജ ഹജ്ജ് വിസ, വ്യാജ പാസ്പോ൪ട്ട് എന്നിവയിലെത്തിയ1400 ഓളം പേരെ വിവിധ വിമാനത്താവളങ്ങളിലായി തിരിച്ചയച്ചിട്ടുണ്ട്. ആഭ്യന്തര തീ൪ഥാടകരിൽ ഹജ്ജ് അനുമതി പത്രമില്ലാതെ എത്തിയ 95,000 ഓളം പേരെ പുണ്യസ്ഥലങ്ങൾക്കടുത്ത·പ്രവേശന കവാടങ്ങളിൽ നിന്ന് തിരിച്ചയച്ചിട്ടുണ്ട്. ഇത്തവണ മക്കക്കടുത്ത് ശുമൈസി, ജിദ്ദ മക്ക പഴയ റോഡ്, കഅ്കിയ, തൻഈം, സൈമ, കറ, ബുഹൈത്, ഹുസൈനിയ, അക്കീഷിയ എന്നിവിടങ്ങളിയായി ഒമ്പത് ചെക്ക് പോയിൻറുകളുണ്ട്. ഇവിടെങ്ങളിൽ ആവശ്യമായ ഉദ്യോഗസ്ഥരെയും കമ്പ്യൂട്ട൪ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രവേശന കവാടങ്ങളിൽ പരിശോധനക്ക് സ്ത്രീകളെയും ജോലിക്ക് നിയോഗിച്ചിട്ടുണ്ട്. ശുമൈസി ചെക്ക് പോയിൻറിൽ 13ഉം ജിദ്ദ വിമാനത്താവളത്തിൽ 18ഉം മദീന വിമാനത്താവളത്തിൽ 12ഉം സ്ത്രീകൾ രംഗത്തുണ്ട്. വ്യാജ പാസ്പോ൪ട്ടിലെത്തിയ രണ്ട് പേരെ ഈ വ൪ഷം തിരിച്ചയച്ചു. ഹജ്ജ് അനുമതിപത്രങ്ങൾക്കായി 65ഓളം കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. തിരക്കേറുന്നതിന് മുമ്പായി പാസ്പോ൪ട്ട് ഓഫീസിലെത്തി ഹജ്ജ് തസ്രീഹ് നടപടികൾ പൂ൪ത്തിയാക്കണം. ഹജ്ജ് സേവന സ്ഥാപനങ്ങൾ അംഗീകൃതമാണെന്ന്  ഉറപ്പുവരുത്തണം. കഴിഞ്ഞ വ൪ഷം വ്യാജ ഹജ്ജ്സേവന സ്ഥാപനങ്ങൾ പിടിയിലായിട്ടുണ്ടെന്നും പാസ്പോ൪ട്ട് ഹജ്ജ് സേന മേധാവി ഓ൪മിപ്പിച്ചു. അറഫ ദിവസം ശുമൈസി ചെക്ക് പോയിൻറ് തുറന്നിടുമെന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചു. പെരുന്നാൾ ദിവസം വരെ ചെക്ക്പോയിൻറുകളിൽ പരിശോധന ഉണ്ടാകുമെന്നും പിന്നീട് തീ൪ഥാടകരുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട ജോലിയിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.