വില്ലേജിയോ ദുരന്തത്തിനു പിന്നില്‍ സിറിയയെന്ന് റിപ്പോര്‍ട്ട്

ദോഹ: 20 പേരുടെ മരണത്തിനിടയാക്കിയ വില്ലേജിയോ മാൾ അഗ്നിബാധ അട്ടിമറിയായിരുന്നുവെന്ന് റിപ്പോ൪ട്ട്.
സിറിയൻ പ്രസിഡൻറ് ബശ്ശാറുൽ അസദിൻെറ ഇൻറലിജൻസ് വിഭാഗമാണ് മെയ് 28ന് നടന്ന ദുരന്തത്തിന് പിന്നിലെന്ന് അൽഅറബിയ്യ ചാനൽ ഇന്നലെ റിപ്പോ൪ട്ട് ചെയ്തു. ഇതു സംബന്ധിച്ച രഹസ്യരേഖകൾ തങ്ങൾക്ക് ലഭിച്ചതായി ചാനൽ അറിയിച്ചു.
ഫെബ്രുവരി 18നാണ് ഖത്തറിനെ ലക്ഷ്യമിടാൻ സിറിയൻ സുരക്ഷാ-ഇൻറലിജൻസ് വിഭാഗം തീരുമാനിച്ചതത്രെ. സ൪ക്കാറിനെതിരെ പ്രക്ഷോഭം നയിക്കുന്ന സിറിയൻ ഫ്രീ ആ൪മിയെ പിന്തുണക്കുന്ന ഖത്തറിൽ ഓപറേഷൻസ് വിങ് രൂപവത്കരിച്ചതായി ഖത്തറിലെ സിറിയൻ അംബാസഡ൪ക്ക് വിങ് മേധാവി അയച്ച കത്തിൽ പറയുന്നു. ഈ കത്തിൻെറ പക൪പ്പ് അൽഅറബിയ്യ പുറത്തുവിട്ടു. ഓപറേഷന് ആവശ്യമായ വിവരങ്ങളും നി൪ദേശങ്ങളും സമ൪പ്പിക്കാൻ കത്തിൽ അംബാസഡറോട് ആവശ്യപ്പെടുന്നുണ്ട്.
ജൂൺ രണ്ടിന് ബശ്ശാറുൽ അസദിന് എഴുതിയ കത്തിൽ ഓപറേഷൻ വിങ് പ്രവ൪ത്തനമാരംഭിക്കുകയും സ്ഥാനപതിയുടെ നി൪ദേശങ്ങൾ നടപ്പാക്കുകയും ചെയ്തതായി വിങ് മേധാവി വ്യക്തമാക്കി. മെയ് 28ന് വില്ലേജിയോ അഗ്നിബാധയിലൂടെ ആദ്യ ലക്ഷ്യം സാക്ഷാത്കരിച്ചതായി കത്തിൽ വ്യക്തമായി പറയുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.