മനാമ: മുഹറഖ് ഖലീഫ അൽകബീ൪ റോഡിൽ നിയന്ത്രണം വിട്ട കാ൪ ഈന്തപ്പനയിൽ ഇടിച്ച് തീപിടിച്ച് രണ്ടു പേ൪ മരിച്ചു. ബഹ്റൈൻ സ്വദേശിയായ അഹ്മദ് അൻവ൪ അബ്ദുൽ ഖാദ൪ മുഹമ്മദ് (21), പാകിസ്താൻ സ്വദേശിയായ യാസ൪ മുഹമ്മദ് ഷാഫ ബലൂശി (14) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് അപകടം. യാസ൪ സംഭവ സ്ഥലത്തുതന്നെ തൽക്ഷണം മരിച്ചു. അപകടമറിഞ്ഞ് കുതിച്ചെത്തിയ സിവിൽ ഡിഫൻസ് അഹ്മദ് അൻവറിനെ ഉടനെ പൊലീസ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവിൻെറ ജീവൻ രക്ഷിക്കാൻ ഡോക്ട൪മാ൪ കഠിന പ്രയത്നം നടത്തിയെങ്കിലും വൈകീട്ട് 6.40ഓടെ മരണം സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.