സജ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം; രണ്ട് വെയര്‍ഹൗസുകള്‍ ചാമ്പലായി

ഷാ൪ജ: ഷാ൪ജയിലെ പ്രമുഖ വ്യവസായ മേഖലയായ സജയിൽ വൻ തീപിടിത്തം. പെട്രോളിയം സാമഗ്രികൾ സൂക്ഷിക്കുന്ന വെയ൪ഹൗസുകളാണ് കത്തിയത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം. തീപിടിത്തം ഉണ്ടായയുടൻ തൊഴിലാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതിനാൽ ആ൪ക്കും പരിക്കേറ്റില്ല. അപകട കാരണം വ്യക്തമല്ല.
ഷാ൪ജക്ക് പുറമെ ദുബൈ, അജ്മാൻ എന്നിവിടങ്ങളിൽ നിന്നും അഗ്നിശമനസേന എത്തി രക്ഷാപ്രവ൪ത്തനത്തിൽ പങ്കാളികളായി. ദ്രുതക൪മസേനയും രക്ഷാപ്രവ൪ത്തനത്തിനെത്തി. അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ ആംബുലൻസ്, പാരാമെഡിക്കൽ സേവനങ്ങൾ ഇവിടെ ഒരുക്കി നി൪ത്തിയിരുന്നു. വൻ പൊലീസ് സന്നാഹവും മേഖലയിൽ നിലയുറപ്പിച്ചിരുന്നു. സിവിൽ ഡിഫൻസുകാരുടെ സമയോചിത ഇടപെടൽ കാരണമാണ് മറ്റിടങ്ങളിലേക്ക് തീ പടരാതിരുന്നത്.
ദൈദ് റോഡിലെ ഏഴാം നമ്പ൪ പാലത്തിന് സമീപത്തെ സിമൻറ് ഫാക്ടറിക്ക് പിന്നിൽ പ്രവ൪ത്തിക്കുന്ന വെയ൪ഹൗസുകളാണ് കത്തിയമ൪ന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. നിരവധി കമ്പനികളും അനവധി കമ്പനികളുടെ വെയ൪ ഹൗസുകളും പ്രവ൪ത്തിക്കുന്ന മേഖലയാണിത്. പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങളാണ് ഇവിടെ പ്രധാനമായും സൂക്ഷിച്ചിരുന്നത്. പെട്ടെന്ന് തീപിടിക്കാനും പടരാനും ഇത് കാരണമാക്കി. പുകപടലങ്ങൾ മൂലം അന്തരീക്ഷം ഇരുണ്ടു. സമീപത്തുണ്ടായിരുന്നവ൪ക്ക് ശ്വാസതടസ്സം നേരിട്ടു. ദൈദ് റോഡിലേക്ക് വ്യാപിച്ച പുകച്ചുരുളുകൾ ഗതാഗതത്തെയും ബാധിച്ചു. ഏറെനേരം കഴിഞ്ഞാണ് തീ നിയന്ത്രിക്കാനായത്. അപകടത്തെക്കുറിച്ച് വിശദമായി പഠിക്കാൻ ഫോറൻസിക് വിദഗ്ധരടങ്ങിയ സംഘം സംഭവസ്ഥലം സന്ദ൪ശിച്ച് തെളിവെടുപ്പ് നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.