ഒന്നരവയസുള്ള രണ്ട് കുഞ്ഞുങ്ങള്‍ മുങ്ങി മരിച്ചു

മസ്കത്ത്: ഒമാനിൽ വ്യത്യസ്ഥ സംഭവങ്ങളിൽ 20 മാസം മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങൾ മുങ്ങിമരിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മസ്കത്തിൽ 20 മാസം പ്രായമുള്ള പെൺ കുഞ്ഞ് കളിക്കുന്നതിനിടയിൽ ബാലൻസ് തെറ്റി വെള്ളത്തിൽ വീഴുകയുമായിരുന്നു. വീടിനടുണ്ടായ അപകടം അറിഞ്ഞ ഉടൻ ബന്ധുക്കൾ കുഞ്ഞിനെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രക്കിടെ മരിക്കുകയായിരുന്നു.
ശ൪ഖിയ ഗവ൪ണറേറ്റിലെ ജഅ്ലാൻ ബനീ ബുആലിയിലുണ്ടായ മറ്റൊരു സംഭവത്തിൽ 20 മാസം പ്രായമുള്ള ആൺ കുഞ്ഞ് സെപ്റ്റിക് ടാങ്കിൽ മുങ്ങി മരിച്ചു. കുഞ്ഞിനെ കാണാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയതിൻെറ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് സെപ്റ്റിക് ടാങ്കിൽ നിന്ന് കുഞ്ഞിൻെറ മൃതദേഹം കണ്ടെത്തിയത്. സെപ്റ്റിക് ടാങ്കിന് സമീപമുള്ള മണൽ പരപ്പിൽ കളിക്കുകയായിരുന്ന കുഞ്ഞ് അബദ്ധത്തിൽ സെപ്റ്റിക് ടാങ്കിൻെറ തുറന്ന ഭാഗത്തിലൂടെ വീഴുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൂടെ കളിക്കുന്ന കുട്ടികൾ ഇത് കണ്ടിരുന്നില്ല. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പാലിക്കണമെന്നും രക്ഷിതാക്കളുടെ മേൽനോട്ടത്തിലല്ലാതെ കുട്ടികളെ പുറത്ത് വിടരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.