മാര്‍ക്കറ്റില്‍ ഡീസല്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും: ബാപ്കോ

മനാമ: ഡീസൽ ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ബഹ്റൈൻ പെട്രാളിയം കമ്പനി (ബാപ്കോ) അറിയിച്ചു. വിവിധ മേഖലകളിലുള്ള ഉപഭോക്താക്കളുടെ ആവശ്യം നേരിടുന്നതിന് ഡീസൽ അനിവാര്യമാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പമ്പുകളിൽ ആവശ്യത്തിന് ഡീസൽ ലഭിക്കുന്നില്ലെന്ന പരാതി പരിശോധിക്കുകയും ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം പ്രതിസന്ധി ആവ൪ത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കും. വ൪ഷാന്തം ഡീസൽ സബ്സിഡി ഇനത്തിൽ 75 മില്യൻ ദിനാറാണ് സ൪ക്കാ൪ ചെലവഴിക്കുന്നത്. ഈ വ൪ഷം ആരംഭിച്ച ശേഷം ഇതേവരെ 17 ഡീസൽ കള്ളക്കടത്ത് കേസുകൾ പിടികൂടിയതായി നാഷണൽ ഗ്യാസ് ആൻറ് ഓയിൽ അതോറിറ്റി ഡയറക്ട൪ ജാസിം അശ്ശീറാവി അറിയിച്ചു. 2006 മുതൽ ഇതേവരെയായി ഇത്തരത്തിലുള്ള 43 കേസാണ് പിടികൂടിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.