തീപിടിച്ച ഫ്ളാറ്റില്‍നിന്ന് ഒമ്പത് പേരെ രക്ഷപ്പെടുത്തി

മനാമ: ജുഫൈറിൽ തീപിടിത്തമുണ്ടായ ഫ്ളാറ്റിൽനിന്ന് ഒമ്പത് പേരെ സിവിൽ ഡിഫൻസ് അവസരോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി. ഇന്നലെ വൈകീട്ടാണ് സംഭവം. ക്രെയിനും എസ്കവേറ്ററും ഉപയോഗിച്ചാണ് രക്ഷാപ്രവ൪ത്തനം നടത്തിയതെന്ന് സിവിൽ ഡിഫൻസ് ആക്ടിങ് ഡയറക്ട൪ ജനറൽ അറിയിച്ചു. ബെഡ്റൂമിലെ ഷോ൪ട്ട് സ൪ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവം അറിഞ്ഞയുടൻ രക്ഷാ പ്രവ൪ത്തനത്തിൽ ഏ൪പ്പെട്ട സിവിൽ ഡിഫൻസ് നാല് മിനിട്ടുകൾക്കകം അകത്തുണ്ടായവരെ രക്ഷപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.