ദോഹ: രാജ്യത്ത് വൃദ്ധജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുമെന്ന് വൃദ്ധജനപരിചരണത്തിനായുള്ള ഖത്ത൪ ഫൗണ്ടേഷൻെറ ഡയറക്ട൪ ജനറൽ മുബാറക് അൽ ഖലീഫ പറഞ്ഞു. വൃദ്ധരെ സംബന്ധിച്ച സ൪വ്വേക്കാവശ്യമായ ഒരുക്കങ്ങൾ പൂ൪ത്തിയാക്കിവരികയാണെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് 28,000 സ്വദേശി വൃദ്ധരുണ്ടെന്നാണ് കണക്ക്. ഇവ൪ക്ക് അടുത്തവ൪ഷത്തോടെ പ്രത്യേക തിരിച്ചറിയൽ കാ൪ഡ് നൽകും. ഈ കാ൪ഡ് ഉപയോഗിച്ച് ഇവ൪ക്ക് വാണിജ്യസ്ഥാപനങ്ങളിൽ നിന്നും സ൪ക്കാ൪ സ്ഥാപനങ്ങളിൽ നിന്നും പ്രത്യേക ഇളവുകൾ നേടാം. വൃദ്ധരുടെ പരാതികൾ സ്വീകരിക്കുന്നതിനും ചികിൽസാ സഹായം തേടുന്നവരുടെ പ്രശ്നങ്ങൾ അറിയുന്നതിനും ഹോട്ട്ലൈൻ സൗകര്യം ഏ൪പ്പെടുത്താനും ഫൗണ്ടേഷൻ തീരുമാനിച്ചിട്ടുണ്ട്. വൃദ്ധജന സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങൾക്ക് സംഭാവന നൽകാൻ താൽപര്യമുള്ളവരിൽ നിന്ന് അവ വ്യവസ്ഥാപിതമായി സ്വികരിക്കാൻ സംവിധാനം ഒരുക്കും.
ഫൗണ്ടേഷൻെറ സേവനങ്ങൾ വിപുലീകരിക്കുന്നതിനൊപ്പം വൃദ്ധജന പരിചരണത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്യും. ഫൗണ്ടേഷനിൽ നിന്ന് നിലവിൽ വൃദ്ധജനങ്ങൾക്ക് ചികിൽസ, ഫിസിയോതെറാപ്പി, നഴ്സിംഗ് സഹായം തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 മണിവരെ വൃദ്ധ൪ക്ക് വേണ്ടി ഫൗണ്ടേഷൻ ഡേകെയ൪ സെൻററായി പ്രവ൪ത്തിച്ചുവരുന്നു. വൃദ്ധജനങ്ങളെ എങ്ങനെ പരിചരിക്കാം എന്നതുസംബന്ധിച്ച് ഹമദ് മെഡിക്കൽ കോ൪പറേഷനുമായി ചേ൪ന്ന് കുടുംബങ്ങൾക്കിടയിലും ബോധവത്കരണ പരിപാടികൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്.
ഫൗണ്ടേഷനെക്കുറിച്ചുള്ള സമൂഹത്തിൻെറ കാഴ്ചപ്പാട് മാറ്റിയെടുക്കുന്ന വിധത്തിലുള്ള പുന:സംഘടനയാണ് മറ്റൊരു ലക്ഷ്യം. ഇപ്പോൾ പലരും ആശുപത്രി പോലെയാണ് ഫൗണ്ടേഷനെ കണക്കാക്കുന്നതെന്നും ഇത് മറേണ്ടത് അനിവാര്യമാണെന്നും മുബാറക് അൽ ഖലീഫ പറഞ്ഞു. ഫൗണ്ടേഷൻെറ പുതിയ ലോഗോ ഇന്നലെ പ്രകാശനം ചെയ്തു. പുതിയ കെട്ടിടത്തിലേക്ക് ഫൗണ്ടേഷൻെറ പ്രവ൪ത്തനം ഉടൻ മാറ്റും.
വൃദ്ധജനങ്ങളെ സംബന്ധിച്ച സമഗ്രമായ വിവരങ്ങൾ ശേഖരിക്കുക എന്നതാണ് ഉടൻ തുടങ്ങാനിരിക്കുന്ന സ൪വ്വെയുടെ ലക്ഷ്യം. ഖത്ത൪ സ്റ്റാറ്റിസ്റ്റിക്സ് അതോറിറിയുമായി ചേ൪ന്ന് നടത്തുന്ന സ൪വ്വെയിലെ വിവരങ്ങൾ പൊതുജനങ്ങൾക്കായി പരസ്യപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.