സൗദി ട്രാഫിക് വിഭാഗം ഏകീകരിച്ച വാഹന ഇന്‍ഷൂറന്‍സ് സംവിധാനം നടപ്പാക്കുന്നു

റിയാദ്: സൗദിയിലെ വാഹന ഇൻഷൂറൻസ് രംഗത്ത് പുതിയ സംവിധാനം നടപ്പാക്കുന്നതായി ട്രാഫിക് വിഭാഗം മേധാവി മേജ൪ അബ്ദുറഹ്മാൻ ബിൻ അബ്ദുല്ല അൽമുഖ്ബിൽ വ്യക്തമാക്കി. ധനകാര്യ മന്ത്രാലയം, സൗദി അറേബ്യൻ മോണിറ്ററി ഏജൻസി (സാമ) എന്നിവയുമായി സഹകരിച്ച നടപ്പാക്കുന്ന ഇൻഷൂറൻസ് സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ സൗദി ട്രാഫിക് രംഗം വൻ പരിവ൪ത്തനത്തിന് കാരണമാവുമെന്ന് ട്രാഫിക് മേധാവി കൂട്ടിച്ചേ൪ത്തു. ട്രാഫിക് വിഭാഗത്തെയും ഇൻഷൂറൻസ് കമ്പനികളെയും നാഷനൽ ഇൻഫ൪മേഷൻ സെൻററുമായി (എൻ.ഐ.സി) ബന്ധിപ്പിച്ച് നടപ്പാക്കുന്ന സംവിധാനത്തിൽ ഉപഭോക്താവിന് ആവശ്യമുള്ള കാര്യങ്ങൾ ഉടൻ ലഭ്യമാകും.
എല്ലാ കക്ഷികളുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്ന ഏകീകരിച്ച ഇൻഷൂറൻസ് സംവിധാനത്തിൽ 50 ലക്ഷം റിയാൽ വരെ കവറേജ് ലഭിക്കും. ആൾനാശം, വാഹനത്തിൻെറ കേട്പാട് കാരണമുള്ള സാമ്പത്തിക നഷ്ടം തുടങ്ങിയ ഇനങ്ങൾ ഇൻഷൂറൻസ് പരിധിയിൽ വരും. അപകടത്തിന് കാരണക്കാരനായ വാഹന ഉടമ കുറ്റക്കാരനാണെങ്കിലും മൂന്നാം കക്ഷിക്ക് പൂ൪ണമായ നഷ്ടപരിഹാരം നൽകാൻ ഇൻഷൂ൪ കമ്പനി ബാധ്യസ്ഥരായിരിക്കുമെന്നത് എകീകരിച്ച ഇൻഷൂറൻസിൻെറ പ്രത്യേകതയാണ്. കുറ്റക്കാരനായ വാഹന ഉടമ, ഡ്രൈവ൪ എന്നിവരിൽ ന്യായമനുസരിച്ച് ഈ നഷ്ടപരിഹാരം പിന്നീട് ഇൻഷൂറൻസ് കമ്പനിക്ക് ഈടാക്കാവുന്നതാണ്.
15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നതും പുതിയ ഇൻഷൂറൻസ ്വ്യവസ്ഥയുടെ നി൪ദേശമാണ്. നഷ്ടപരിഹാരത്തുക പോരാതെ വന്നാൽ ഏഴ് ദിവസത്തിനകം ബന്ധപ്പെട്ട കക്ഷി രേഖാമൂലം അവകാശത്തിന് അപേക്ഷിച്ചിരിക്കണം. നിയമപരമല്ലാത്ത രീതിയിൽ ഉപയോഗിക്കൽ, പരിധിയിലധികം യാത്രക്കാരെ കയറ്റൽ, മൽസരത്തിനോ അമിത വേഗതയിലോ ഉപയോഗിക്കൽ, 21 വയസ്സിന് താഴെയുള്ളവരോ ലൈസൻസില്ലാത്തവരോ വാഹനം ഓടിക്കൽ, വിമാനത്താവളം തുറമുഖം പോലുള്ള നിരോധിതമേഖലയിൽ പ്രവേശിക്കൽ തുടങ്ങിയ കാരണത്താലുണ്ടാകുന്ന നഷ്ടം ഇൻഷൂറൻസ് കമ്പനിക്ക് കുറ്റക്കാരിൽ നിന്ന് ഈടാക്കാവുന്നതാണ്. ഇൻഷൂറൻസ് കമ്പനിക്ക് തെറ്റായ വിവരം നൽകൽ, മനഃപൂ൪വം അപകടമുണ്ടാക്കൽ, അപകടത്തെക്കുറിച്ച് പത്ത് ദിവസത്തിനകം രേഖാമൂലം അറിയിക്കാതിരിക്കൽ, അപകട സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടൽ, ഇൻഷൂറൻസ് കമ്പനിയിൽ നിന്ന് ഈടാക്കാമെന്ന ഉദ്ദേശത്തോടെ അപകടത്തിൻെറ പൂ൪ണ ഉത്തരവാദിത്വം ഏറ്റെടുക്കൽ, ചുകപ്പ് സിഗ്നൽ മുറിച്ചുകടക്കൽ, എതി൪ ദിശയിൽ ഓടിക്കൽ തുടങ്ങിയ കാരണത്താലും ഇൻഷൂറൻസ് കവറേജ് മൂലമുള്ള നഷ്ടപരിഹാരം ലഭിക്കില്ലെന്ന് എകീകരിച്ച ഇൻഷൂറൻസിനെക്കുറിച്ച വിശദീകരണത്തിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.