പൊതുഗതാഗതത്തിന് സ്വതന്ത്ര അതോറിറ്റി: മന്ത്രിസഭ അംഗീകരിച്ചു

റിയാദ്: സൗദി പൊതുഗതാഗതത്തിന് സ്വതന്ത്ര അതോറിറ്റി രൂപവത്കരിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി. സൗദി ഭരണരംഗത്തെ ഉന്നതതല സമിതി ശിപാ൪ശക്ക് അബ്ദുല്ല രാജാവിൻെറ അധ്യക്ഷതയിൽ ജിദ്ദയിലെ അസ്സലാം കൊട്ടാരത്തിൽ ചേ൪ന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്.
സൗദി നഗരങ്ങളിലെ സിറ്റി സ൪വീസ്, ഇൻറ൪സിറ്റി സ൪വീസ് എന്നിവ ഉൾപ്പെടെയുള്ള എല്ലാ ഗതാഗത സംരംഭങ്ങളും പുതിയ അതോറിറ്റിയുടെ കീഴിലായിരിക്കും. സ്വതന്ത്രസ്വഭാവത്തിൽ പ്രവ൪ത്തിക്കുന്ന അതോറിറ്റിക്ക് സ്വതന്ത്ര ബജറ്റും ഉണ്ടായിരിക്കുമെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച സാസ്കാരിക, വാ൪ത്താവിനിമയ മന്ത്രി ഡോ. മുഹ്യിദ്ദീൻ ഖോജ വ്യക്തമാക്കി. അതോറിറ്റി മേധാവി മന്ത്രി പദവിക്ക് താഴെയുള്ള എക്സലൻറ് ഗ്രേഡിലായിരിക്കും. റിയാദ് കേന്ദ്രമായുള്ള അതോറിറ്റി ബോ൪ഡിൻെറ പ്രസിഡൻറ് പദവി ഗതാഗതമന്ത്രിക്കായിരിക്കും.
ഉന്നത നിലവാരമുള്ള യാത്ര സൗകര്യങ്ങൾ, അതിൻെറ മേൽനോട്ടം, രാഷ്ട്രത്തിൻെറ സാമ്പത്തിക, സാമൂഹിക പുരോഗതി ലക്ഷ്യമാക്കി ഗതാഗതരംഗത്ത് നിക്ഷേപം പ്രോൽസാഹിപ്പിക്കൽ തുടങ്ങിയ ഉത്തരവാദിത്തങ്ങൾ അതോറിറ്റിക്കായിരിക്കും.
ഗാതഗത നടത്തിപ്പിനുള്ള സാമ്പത്തിക സ്രോതസ്സ് ഉറപ്പുവരുത്തൽ, റൂട്ട് നി൪ണയം, ഗതാഗതത്തിനുള്ള വിവിധ മാ൪ഗങ്ങൾ കണ്ടെത്തി അവക്ക് അനുമതി നൽകൽ, ഗതാഗത നിരക്ക് നിശ്ചയിക്കാനുള്ള മാ൪ഗനി൪ദേശം സമ൪പ്പിക്കൽ തുടങ്ങിയവയും അതോറിറ്റിയുടെ പരിധിയിൽ വരും. ഗതാഗത മന്ത്രിക്ക് പുറമെ വിവിധ മന്ത്രാലയങ്ങളെയും സ൪ക്കാ൪ വകുപ്പുകളെയും പ്രതിനിധാനം ചെയ്യുന്നവരും അതോറിറ്റി ബോ൪ഡ് അംഗങ്ങളായിരിക്കും. സൗദി മന്ത്രിസഭയാണ് ഗതാഗത അതോറിറ്റി ബോ൪ഡ് അംഗങ്ങളെ അന്തിമമായി തീരുമാനിക്കുക.
ഹജ്ജ് തീ൪ഥാടക൪ക്ക് ഏറ്റവും സാധ്യമായ നല്ല സേവനം നൽകാൻ അബ്ദുല്ല രാജാവ് ബന്ധപ്പെട്ട വകുപ്പുകളോട് അഭ്യ൪ഥിച്ചു. അല്ലാഹുവിൻെറ അതിഥികളായി എത്തിയ തീ൪ഥാടക൪ക്ക് മികച്ച സേവനം ഉറപ്പുവരുത്താൻ രാജ്യത്തെ വിവിധ വകുപ്പുകൾ ഒറ്റക്കെട്ടായി പ്രവ൪ത്തിക്കണമെന്ന് രാജാവ് ഉണ൪ത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.