അല്‍വത്വന്‍ ചാനല്‍ ആക്രമണ കേസില്‍ ഒമ്പത് പേര്‍ക്ക് രണ്ടുവര്‍ഷം തടവ്

കുവൈത്ത് സിറ്റി: അൽവത്വൻ ചാനൽ കെട്ടിടത്തിൽ അതിക്രമിച്ചുകയറുകയും  തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥ൪ക്കെതിരെ കയ്യേറ്റം നടത്തുകയും ചെയ്ത കേസിൽ പ്രതികളായ ഒമ്പത് പേരെ രണ്ടുവ൪ഷത്തെ തടവിന് ശിക്ഷിച്ചു. കഴിഞ്ഞ ദിവസം ചേ൪ന്ന കുറ്റാന്വേഷണ കോടതിയാണ് ഒന്നുമുതൽ ഒമ്പത്വരെ പ്രതികളായ സ്വദേശികളെ തടവിന് ശിക്ഷിച്ചത്. പന്ത്രണ്ട് പ്രതികളുള്ള കേസിലെ പത്തും പതിനൊന്നും പ്രതികൾക്ക് കോടതി 100 ദീനാ൪ പിഴ വിധിച്ചു. നിരപരാധിയാണെന്ന് കണ്ട് 12 ാം പ്രതിയെ കോടതി വെറുതെ വിട്ടു. മാസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം ചാനൽ കെട്ടിടത്തിനുനേരെ നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.