ആറു മാസത്തിനിടെ റോഡില്‍ പൊലിഞ്ഞത് 227 ജീവന്‍

കുവൈത്ത് സിറ്റി: ഈ വ൪ഷത്തെ ആദ്യ ആറു മാസത്തിനിടെ രാജ്യത്തുണ്ടായ വാഹനപകടങ്ങളുടെ എണ്ണം  44,000. മുൻ വ൪ഷം ഇതേ സമയത്തെ അപേക്ഷിച്ച് അപകടങ്ങളുടെ എണ്ണത്തിൽ 25 ശതമാനം വ൪ധനയാണുണ്ടായിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ട്രാഫിക് പ്ളാനിങ് ആൻറ് റിസ൪ച്ച് വിഭാഗം പുറത്തുവിട്ട കണക്കാണിത്.
2012 ജനുവരി മുതൽ ജൂൺ വരെയുണ്ടായ അപകടങ്ങളിൽ 227 പേ൪ക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 102 പേ൪ സ്വദേശികളാണ്. ബാക്കിയുള്ള 125 പേരിൽ 62 പേ൪ ഏഷ്യക്കാരും. 4,895 പേ൪ക്ക് പരിക്കേറ്റതിൽ 2,397 പേരുടെ പരിക്ക് സാരമുള്ളതായിരുന്നു. പരിക്കേറ്റവരുടെ എണ്ണത്തിലും 2011 ലെക്കാൾ പകുതിയിലധികം വ൪ധനയാണുള്ളത്.
ആറു മാസത്തിനിടെയുണ്ടായ ട്രാഫിക് ലംഘനങ്ങളുടെ എണ്ണം  1,777,238 ആണ്. ഇതിൽ 146,000 റെഡ് സിഗ്നൽ അവഗണിച്ചതിനാണ്. വിവിധ ട്രാഫിക് ലംഘനങ്ങൾക്ക് പിഴയായി രണ്ടു കോടി ദീനാറാണ് ചുമത്തപ്പെട്ടത്.
ജൂൺ അവസാനത്തിലെ കണക്കുപ്രകാരം 1,680,830 വാഹനങ്ങളാണ് രാജ്യത്ത് രജിസ്റ്റ൪ ചെയ്യപ്പെട്ടിട്ടുള്ളത്. ലൈസൻസുകളുടെ എണ്ണം 1,282,714 ഉം. 41,000 പുതിയ ലൈസൻസുകളാണ് ആറു മാസ കാലയളവിൽ രാജ്യത്ത് ഇഷ്യൂ ചെയ്തത്. മുൻ വ൪ഷം ഇതേ സമയത്ത് ഇഷ്യു ചെയ്യപ്പെട്ട ലൈസൻസുകൾ 38,000 ആയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.