ഖത്തര്‍ എയര്‍വെയ്സ് വിമാനം അടിയന്തിരമായി നിലത്തിറക്കി

ദോഹ: ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയ൪ന്ന ഖത്ത൪ എയ൪വെയ്സ് വിമാനം ടയറിൽ മ൪ദ്ദം കുറവാണെന്ന് കണ്ടെത്തിയതിനെത്തുട൪ന്ന് നൈജീരിയയിലെ തുറമുഖ നഗരമായ ലാഗോസിൽ അടിയന്തിരമായി നിലത്തിറക്കി. വിമാനം ഇന്നലെ രാവിലെ ഖത്ത൪ സമയം 7.47ന് ദോഹയിൽ നിന്ന് ലാഗോസിലേക്ക് പറന്നുയ൪ന്ന ഉടനാണ് ടയറിൻെറ തകരാറ് ശ്രദ്ധയിൽപ്പെട്ടത്. തുട൪ന്ന് നിശ്ചിത സമയത്തിനും അരമണിക്കൂ൪ മുമ്പായി പ്രാദേശിക സമയം ഉച്ചക്ക് 1.09ന് ലാഗോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നുവെന്ന് ഖത്ത൪ എയ൪വെയ്സ് അധികൃത൪ പത്രക്കുറിപ്പിൽ അറിയിച്ചു.
ക്യു.ആ൪ 592ാം നമ്പ൪ എയ൪ബസ് എ.330 വിമാനത്തിൽ 148 യാത്രക്കാരും 14 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പത്ത് ടയറുകളിലൊന്നിൽ മ൪ദ്ദം കുറവാണെന്ന് മനസ്സിലാക്കിയ ഉടൻ വിമാനം അടിയന്തിരമായി നിലത്തിറക്കുന്നതിനെക്കുറിച്ച് ക്യാപ്റ്റൻ ലാഗോസ് വിമാനത്താവളം അധികൃത൪ക്ക് സന്ദേശം നൽകി. തുട൪ന്ന് വിമാനത്താവള അധികൃത൪ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയായിരുന്നു.
ഇത്തരം സന്ദ൪ഭങ്ങളിൽ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കി വിമാനം നിലത്തിറക്കാൻ ഖത്ത൪ എയ൪വെയ്സിൻെറ കോക്പിറ്റ് ജീവനക്കാ൪ക്ക് വിദഗ്ധ പരിശീലനം നൽകിയിട്ടുണ്ടെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കി. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷിതത്വത്തിന് ഏത് അടിയന്തിരഘട്ടത്തിലും ഖത്ത൪ എയ൪വെയ്സ് മുന്തിയ പരിഗണന നൽകുമെന്ന് കമ്പനി വക്താവ് പറഞ്ഞു. തകരാ൪ കൃത്യമായി മനസ്സിലാക്കാനും വിമാനം സുരക്ഷിതമായി ഇറക്കാനും കഴിഞ്ഞത് ജീവനക്കാ൪ക്ക് നൽകിയിട്ടുള്ള മികച്ച പരിശീലനത്തിൻെറ ഭാഗമാണെന്ന്. യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടെന്ന് തോന്നുന്ന പക്ഷം ആവശ്യമെങ്കിൽ  വിമാനം ദോഹയിലേക്ക് തിരിച്ചുപറക്കുമായിരുന്നുവെന്നും  വക്താവ് കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.