തൊഴില്‍ സ്ഥലങ്ങളില്‍ മന്ത്രാലയം പരിശോധന ഊര്‍ജിതമാക്കുന്നു

ദോഹ: തൊഴിൽസ്ഥലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻെറ ഭാഗമായി തൊഴിൽ മന്ത്രാലയം പരിശോധന ഊ൪ജിതമാക്കുന്നു. വരും മാസങ്ങളിൽ ഒട്ടേറെ നി൪മാണ പദ്ധതികൾ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ പതിവ് പരിശോധനകളും മിന്നൽ പരിശോധനകളും കൂടുതൽ ശക്തിപ്പെടുത്താനും കുറ്റക്കാ൪ക്കെതിരെ ക൪ശന നപടികളെടുക്കാനുമാണ് മന്ത്രാലയം അധികൃതരുടെ തീരുമാനം.
തൊഴിൽപരമായ ആരോഗ്യം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനികൾ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്താനും അങ്ങനെ തൊഴിൽ സ്ഥലത്തെ അപകടങ്ങൾ പരമാവധി കുറക്കാനുമുള്ള നടപടികൾ മന്ത്രാലയം സ്വീകരിച്ചുവരികയാണ്. ഇതിൻെറ ഭാഗമായി തൊഴിൽ സ്ഥലത്ത് തൊഴിലാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് എല്ലാ കമ്പനികൾക്കും മന്ത്രാലയം നി൪ദേശം നൽകിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ ലൈസൻസ് റദ്ദാക്കലും കരിമ്പട്ടികയിൽപ്പെടുത്തുന്നതുമടക്കമുള്ള നടപടികളെടുക്കും.
തൊഴിൽ സ്ഥലങ്ങളിൽ മാത്രമല്ല തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നാണ് നി൪ദേശം. വിവിധ മേഖലകളിൽ പ്രവ൪ത്തിക്കുന്ന കമ്പനികളുടെയും തൊഴിൽപരമായ ആരോഗ്യവും സുരക്ഷയുമായി ബന്ധപ്പെട്ട ദേശീയ സമിതിയുടെയും സഹകരണത്തോടെയായിരിക്കും ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുക.  തൊഴിൽ സ്ഥലത്ത് അപകടങ്ങളും പരിക്കും ഒഴിവാക്കുന്നതിനുള്ള മാ൪ഗങ്ങൾ ബോധവത്കരണ പരിപാടികളിൽ പരിചയപ്പെടുത്തും.
തൊഴിൽ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിനും ബോധവത്കരണ കാമ്പയിൻ നടത്തുന്നതിനുമായി മന്ത്രാലയത്തിന് കീഴിലെ ബന്ധപ്പെട്ട വകുപ്പ് ഇൻസ്പെക്ട൪മാ൪ക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ബോധവത്കരണത്തിന് മാധ്യമങ്ങളുടെ സഹകരണവും തേടും. ഇതിന് പുറമെ മലിനീകരണത്തിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള പ്രത്യേകതരം വസ്ത്രങ്ങളും മറ്റ് അത്യാവശ്യ സാമഗ്രികളും കമ്പനികൾക്ക് വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.