മനാമ: കഴിഞ്ഞ വ൪ഷം ബഹ്റൈൻ രാജ്യ രക്ഷയിലും സുസ്ഥിരതയിലും വലിയ വെല്ലുവളികളാണ് അഭിമുഖീകരിച്ചതെന്നും അവയെ സുതാര്യതയോടെയും സത്യസന്ധതയോടെയും ഭരണകൂടത്തിന് അതിജീവിക്കാനായെന്നും വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽഖലീഫ പറഞ്ഞു. ബി.ഐ.സി.ഐ റിപ്പോ൪ട്ടിലൂടെ സത്യം പുറത്തുകൊണ്ടുവരാനും പരസ്പരം സംഭാഷണങ്ങൾ നടത്താനും അതുവഴി നിരവധി രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, പരിഷ്കരണങ്ങൾ കൊണ്ടുവരാനും സാധിച്ചെന്നും യു.എൻ ജനറൽ അസംബ്ളിയെ അഭിമുഖീകരിച്ച് അദ്ദേഹം വ്യക്തമാക്കി.
അറബ് ലോകത്ത് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന് രാജാവ് ഹമദ് ബിൻ ഈസാ ആൽഖലീഫ മുൻകൈയ്യെടുത്താണ് അറബ് മനുഷ്യാവകാശ ട്രിബ്യൂണലെന്ന ആശയം രൂപപ്പെടുത്തിയതെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇത് അക്രമങ്ങൾ തടയുന്നതിന് ഏറെ സഹായകമാകും. അറബ് ലീഗിൻെറ അംഗീകാരം കിട്ടുന്നതോടെ ഇത് യാഥാ൪ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിലുള്ള രാജ്യത്തിൻെറ ആത്മാ൪ഥത ഇതുസംബന്ധിച്ച് അവതരിപ്പിച്ച റിപ്പോ൪ട്ടിന് ലഭിച്ച അംഗീകാരത്തോടെ ജനീവ സമ്മേളനത്തിൽ തെളിഞ്ഞതാണ്. ഇറാനുമായി നല്ല ബന്ധമാണ് ജി.സി.സി രാജ്യങ്ങൾ കാംക്ഷിക്കുന്നതെങ്കിലും രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇറാൻെറ ഇടപെടൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേ൪ത്തു. സിറിയൻ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരമുണ്ടാകേണ്ടതുണ്ടെന്നും അവിടുത്തെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.