കീടനാശിനി ശ്വസിച്ച് 12 തൊഴിലാളികള്‍ ആശുപത്രിയില്‍ അന്‍വറുല്‍ ഹഖ്

ദുബൈ: ഷാ൪ജ വ്യവസായ മേഖലയിലെ ലേബ൪ ക്യാമ്പിൽ താമസിക്കുന്ന 12 ദക്ഷിണേഷ്യൻ തൊഴിലാളികളെ കീടനാശിനി ശ്വസിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെയാണ് തലകറക്കവും ഛ൪ദിയും അനുഭവപ്പെട്ടതിനെത്തുട൪ന്ന് തൊഴിലാളികളെ അൽ ഖാസിമി, കുവൈത്ത് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. അൽഖാസിമി ആശുപത്രിയിലുള്ള മൂന്നുപേരുടെ നില ഗുരുതരമാണ്്. കുവൈത്ത് ആശുപത്രിയിലുള്ള ബാക്കിയുള്ളവ൪ 48 മണിക്കൂ൪ നിരീക്ഷണത്തിലാണ്. പാകിസ്താൻ, ബംഗ്ളാദേശ് സ്വദേശികളാണ് ഇവ൪.
തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന തൊഴിലാളികൾ നിരോധിത കീടനാശിനിയായ അലുമിനിയം ഫോസ്ഫൈഡ് ഉപയോഗിച്ചതായി സംശയിക്കുന്നുണ്ട്. ഇവരെ ഷാ൪ജ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് കരുതി അതിനുള്ള ചികിത്സയാണ് ആദ്യം തൊഴിലാളികൾക്ക് നൽകിയത്. എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിൽ കീടനാശിനി ശ്വസിച്ചതാണ് കാരണമെന്ന് കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയിൽ കീടനാശിനി ഉപയോഗിച്ചതായി തൊഴിലാളികൾ തന്നെ വെളിപ്പെടുത്തുകയും ചെയ്തു.
അടുത്ത കാലത്ത് അശ്രദ്ധമായി കീടനാശിനി ഉപയോഗിക്കുന്നത് പല അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഏതാനും ദിവസം മുമ്പ് ഷാ൪ജയിൽ കീടനാശിനി ശ്വസിച്ച് ഈജിപ്ഷ്യൻ വംശജ രണ്ടുവയസ്സുകാരി ഹിബ ഹിശാം മരിച്ച സാഹചര്യത്തിൽ ദുബൈ, ഷാ൪ജ എമിറേറ്റുകളിൽ മുനിസിപ്പാലിറ്റികൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
അലുമിനിയം ഫോസ്ഫൈഡ് ശ്വസിച്ചതാണ് ഹിബ ഹിശാമിൻെറ മരണത്തിനിടയാക്കിയത്. ഹിബക്കൊപ്പം അവശനിലയിൽ പ്രവേശിപ്പിക്കപ്പെട്ട സഹോദരൻ അബ്ദുറഹ്മാൻ കഴിഞ്ഞദിവസമാണ് ആശുപത്രി വിട്ടത്. അലുമിനിയം ഫോസ്ഫൈഡ് വ്യക്തികൾ ഉപയോഗിക്കുന്നതിന് സ൪ക്കാ൪ വിലക്കേ൪പ്പെടുത്തിയിട്ടുണ്ട്. കീടനാശിനി വിൽക്കാനും താമസ കേന്ദ്രങ്ങളിൽ പ്രയോഗിക്കാനും അധികൃതരിൽനിന്ന് നിയമപരമായി അനുമതി നേടണം. അലുമിനിയം ഫോസ്ഫൈഡ് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ശ്വസിക്കുന്ന ആളുകൾക്ക് മരണം വരെ സംഭവിക്കാമെന്നാണ് വിദഗ്ധ൪ പറയുന്നത്. രാജ്യത്തെ·വിഷബാധ മൂലമുണ്ടാകുന്ന മരണത്തിൽ 60-80 ശതമാനവും അലുമിനിയം ഫോസ്ഫൈഡ് കാരണമാണത്രെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.