മസ്കത്ത്: വടകര കോട്ടക്കൽ സ്വദേശി മഞ്ഞളകത്ത് ഉമ൪ മകൻ ഹലീം (46) റുസ്താഖിനടുത്ത് അൽ അവാബിലിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി. 20 വ൪ഷമായി ഒമാനിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം കഴിഞ്ഞ നാലുവ൪ഷമായി അൽ അവാബിലിലെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ ഹോട്ടലിൽ തള൪ന്ന് വീണ ഇദ്ദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരണം. കെ.എം.സി.സി യൂടെ സജീവ പ്രവ൪ത്തകനായിരുന്നു. മാതാവ് : ഉമ്മാത്ത, ഭാര്യ: ഹഫ്സത്ത്, മക്കൾ: അനൂ൪, അൻസ, അബിഷ. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി പുരോഗമിക്കുന്നു. തിങ്കളാഴ്ച ഉച്ചക്കുള്ള എയ൪ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇന്ന് രാത്രിയോടെ കോട്ടക്കൽ ജുമുഅ പള്ളിയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.