സ്പോണ്‍സറുടെ നിസ്സഹകരണം: മലയാളിയുടെ മ്യതദേഹം മോര്‍ച്ചറിയില്‍ തന്നെ

റുവൈദ: സെപ്റ്റംബ൪ 13ന് വാഹനമിടിച്ചു മരിച്ച തൃശൂ൪ സ്വദേശി സി.എൽ. യോഹന്നാൻെറ മൃതദേഹം സ്പോൺസറുടെ നിസ്സഹകരണം കാരണം  ഇനിയും നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞില്ല. ട്രക്ക് ഡ്രൈവറായ യോഹന്നാൻ റുവൈദ-റിയാദ് റൂട്ടിൽ അൽ ഖുവയ്യ എന്ന സ്ഥലത്തുവെച്ച് റോഡ് മുറിച്ചുകടക്കുമ്പോൾ അതിവേഗതയിലെത്തിയ കാ൪ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തൽക്ഷണം മരിച്ചു. പൊലീസ് അൽ ഖുവയ്യ ആശുപത്രി മോ൪ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നാട്ടിൽ കൊണ്ട് പോകാൻ പ്രവാസി റീഹാബിലിറ്റേഷൻ സെൻറ൪ (പി.ആ൪.സി) റുവൈദ യൂണിറ്റ് പ്രവ൪ത്തക൪ യാത്രാരേഖകൾ ശരിയാക്കാനും മറ്റും രംഗത്തിറങ്ങി. എന്നാൽ സ്പോൺസറുടെ നിസ്സഹകരണം മൂലം തുട൪നടപടികൾ സ്തംഭിച്ചു. ട്രാഫിക് പൊലീസ് റിപ്പോ൪ട്ട്, ആശുപത്രിയി റിപ്പോ൪ട്ട്, ജനനമരണ രജിസ്ട്രേഷൻ ഓഫീസിൽ നിന്നു മരണ സ൪ട്ടിഫിക്കറ്റ് എന്നിവയെല്ലാം യഥാസമയം നേടാൻ പ്രവ൪ത്തക൪ക്കായെങ്കിലും സ്പോൺസ൪ നൽകേണ്ട ഔദ്യാഗിക രേഖകൾ വൈകിക്കുകയാണ്.
അടുത്തിടെ യോഹന്നാൻെറ ഇഖാമയുടെ കാലാവധി കഴിഞ്ഞിരുന്നു.
ഇത് പുതുക്കി പാസ്പോ൪ട്ടിൽ എക്സിറ്റ് അടിക്കുന്നതിനോ ശമ്പള കുടിശിക അനുവദിക്കുന്നതിനോ മ്യതദേഹം നാട്ടിലേക്ക് അയക്കുന്നതിൻെ്്റ ചെലവുകൾ വഹിക്കുന്നതിനോ സ്പോൺസ൪ സന്നദ്ധനാകുന്നില്ല. യോഹന്നാൻ എഴുതിവെച്ച കണക്കുപ്രകാരം 9500ലേറെ റിയാൽ ശമ്പളയിനത്തിൽ സ്പോൺസറിൽനിന്ന് കിട്ടാനുണ്ട്. ഈ തുക ലഭിക്കുന്നില്ലെങ്കിൽ പണം സ്വയം കണ്ടെത്തി മൃതദേഹം നാട്ടിലെത്തിക്കാനുള്ള തീരുമാനത്തിൽ തന്നെയാണ് പി.ആ൪.സി പ്രവ൪ത്തക൪. പണമില്ലെങ്കിലും ആവശ്യമായ രേഖകളെങ്കിലും സ്പോൺസറിൽനിന്ന് ലഭിച്ചാൽ മതിയെന്ന ആവശ്യത്തിലാണ് അവ൪. വിവാഹപ്രായമായ മകളും മകനും ഭാര്യയുമടങ്ങുന്ന കുടംബത്തിൻെറ ഏക ആശ്രയമായിരുന്നു യോഹന്നാൻ.
ഇദ്ദേഹത്തിൻെ്റ കുടംബത്തെ സഹായിക്കാനും ഒരു നിധി സമാഹരിക്കാനുള്ള നീക്കത്തിലാണ് പി.ആ൪.സി പ്രവ൪ത്തക൪. യോഗത്തിൽ പ്രസിഡൻറ് ബഷീ൪ വണ്ടൂ൪ അധ്യക്ഷത വഹിച്ചു.
മോഹനൻ നിരണം, അലി, ജയകുമാ൪, രാജേന്ദൻ, അബ്ദുള്ളക്കുട്ടി, ബാബു, താഹ തുടങ്ങിയവ൪ ച൪ച്ചയിൽ പങ്കെടുത്തു.യോഹന്നാൻെ്റ നിര്യാണ·ിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി ഇ.പി. ശശിധരൻ സ്വാഗതവും മോഹനൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.