വാദികളില്‍ ജലനിരപ്പുയര്‍ന്നു; മുന്നറിയിപ്പുമായി പൊലീസ്

ഷാ൪ജ: തുട൪ച്ചയായി ലഭിച്ച മഴയിൽ വടക്ക്, കിഴക്ക് എമിറേറ്റുകളിലെ വാദികളിൽ ജലനിരപ്പ് ഉയ൪ന്നത് കാണാൻ സന്ദ൪ശക൪ ഏറുന്നു. എന്നാൽ മുൻകാല അപകടങ്ങൾ കണക്കിലെടുത്ത് ജലാശയങ്ങളിൽ ഇറങ്ങുന്നവ൪ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. മേഖലയിൽ ഏറ്റവും കൂടുതൽ ജലശേഖരമുള്ള അൽ വുറയ്യ വാദിയിൽ കഴിഞ്ഞവ൪ഷങ്ങളിൽ മരണം ഉൾപ്പെടെ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. പാറകളും കുഴികളുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം.
വെള്ളത്തിൽ ഇറങ്ങുന്നവ൪ക്ക് ഇവ മുൻകൂട്ടി കാണാനാവില്ല. പെട്ടെന്ന് കാൽ വഴുതി വീഴാൻ ഇത് കാരണമാകും.
വെള്ളി,ശനി ദിവസങ്ങളിൽ നിരവധി സന്ദ൪ശകരാണ് ഇവിടെ എത്തിയത്. ഇതിൽ നല്ലൊരു ശതമാനം മലയാളികളായിരുന്നു. നാട്ടിലെ മഴ നേരിട്ട് കണ്ട സുഖമായിരുന്നു ഇവിടെ എത്തിയവ൪ക്ക്.
ഫുജൈറ, ദിബ്ബ എന്നിവിടങ്ങളിലെ തോട്ടങ്ങളിൽ വിളഞ്ഞ നാടൻ പഴങ്ങളും പച്ചക്കറികളും വാങ്ങിയാണ് സന്ദ൪ശക൪ മടങ്ങിയത്. മഴ തുട൪ന്നും ലഭിക്കണമേയെന്ന പ്രാ൪ഥനയിലാണ് ഇവിടുത്തെ കച്ചവടക്കാ൪.
 പുതിയ ദുബൈ-ഫുജൈറ റോഡ് നിലവിൽ വന്നതോടെ ദൈദ്-മസാഫി റോഡിൽ യാത്രക്കാ൪ കുറഞ്ഞത് ഇവിടെയുള്ള കച്ചവടക്കാരെ കാര്യമായി ബാധിച്ചിരുന്നു.
ഇവിടേക്കെത്തുന്ന യാത്രക്കാ൪ മഴയത്ത് റോഡുകളിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് ശ്രദ്ധിക്കണമെന്ന് പൊലീസ് അറിയിച്ചു. കരുതലോടെ വേണം ഈ സമയങ്ങളിൽ വാഹനം ഓടിക്കാൻ. സിഗ്നൽ ലൈറ്റുകൾ കൃത്യമായി പ്രവ൪ത്തിപ്പിക്കണം. പുറകിൽ വരുന്ന വാഹനങ്ങൾക്ക് വേഗത നിയന്ത്രിക്കാൻ ഇത് തുണയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.