ബിന്ദു സലീമിന് ഡോക്ടറേറ്റ്

ദോഹ: ഡി.പി.എസ്-എം.ഐ.എസ് സൈക്കോളജി അധ്യാപികയും സ്റ്റുഡൻറ്സ് കൗൺസിലറുമായ ബിന്ദുസലീമിന് സൈക്കോളജിയിൽ ഡോക്ടറേറ്റ്. ‘ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളും പോംവഴികളും ഇന്ത്യയിലും ഖത്തറിലുമുള്ള വനിതകളിൽ’ എന്ന വിഷയത്തിലുള്ള ഗവേഷണത്തിന് എം.ജി സ൪വകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്. സ൪വകലാശാലയിലെ സ്കൂൾ ഓഫ് ബിഹേവിയറൽ ഡയറക്ടറും ഡീനുമായ ഡോ. റസീന പത്മത്തിൻെറ കീഴിലായിരുന്നു ഗവേഷണം.
ഖത്തറിലും കേരളത്തിൻെറ വിവിധ ഭാഗങ്ങളിലുമുള്ള കുടുംബങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങളാണ് ഗവേഷണത്തിൻെറ ഉള്ളടക്കമെന്ന് ബിന്ദു സലീം പറഞ്ഞു. സൈക്കോളജിയിൽ ആലുവ യു.സി കോളജിൽ നിന്ന് ബിരുദവും കോഴിക്കോട് സ൪വകലാശാലയിൽ നിന്ന് ബിരുദാനന്തരബിരുദവും നേടിയ ബിന്ദു, കരുമാലൂരിലെ സുലൈമാൻ-മുംതാസ് ദമ്പതികളുടെ മകളാണ്. 14 വ൪ഷമായി ദോഹയിലുള്ള ബിന്ദുവിൻെറ ഭ൪ത്താവ് മുഹമ്മദ് സലീം, പെനിൻസുല ദിനപത്രത്തിൽ ജോലി ചെയ്യുന്നു. മക്കൾ: ഹാഷിം സലീം, ആയിഷ സലീം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.