മനാമയിലെ അക്രമപ്രവര്‍ത്തനം: പ്രതികള്‍ പിടിയില്‍

മനാമ: കഴിഞ്ഞ ദിവസം മനാമയിൽ വ്യാപക അക്രമ പ്രവ൪ത്തനങ്ങൾ നടന്നതായി കാപിറ്റൽ ഗവ൪ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് വ്യക്തമാക്കി. വിവിധ ഗ്രൂപ്പുകളായി സംഘടിച്ചാണ് അക്രമികൾ പലയിടങ്ങളിലും റോഡുകളിൽ മാലിന്യങ്ങളും ടയറുകളും കത്തിക്കുകയും പൊലിസീനും ജനങ്ങൾക്കും നേരെ കല്ലുകളും പെട്രോൾ ബോംബുകളുമുപയോഗിച്ച് അക്രമം നടത്താൻ തുനിയുകയും ചെയ്തത്. അക്രമ പ്രവ൪ത്തനങ്ങളെത്തുട൪ന്ന് മനാമയിൽ പലയിടങ്ങളിലും ഗതാഗതം താറുമാറായി. പൊലീസ് ഇടപെട്ട് ഉൾഭാഗങ്ങളിലേക്കുള്ള ഗതാഗതം വഴിതിരിച്ചുവിടുകയും അക്രമികളെ തുരത്തുകയും ചെയ്തു. അക്രമപ്രവ൪ത്തനം നടത്തിയ 29 പേരെ പൊലീസ് പിടികൂടിയതായി അധികൃത൪ അറിയിച്ചു. രാജ്യത്തെ തലസ്ഥാന നഗരത്തിൽ അക്രമങ്ങളഴിച്ചു വിട്ട് സ്വസ്ഥ ജീവിതം നശിപ്പിക്കാനും സാമ്പത്തിക വള൪ച്ച തടയാനുമാണ് അക്രമികൾ ശ്രമിക്കുന്നത്. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കുകയില്ലെന്നും അക്രമത്തിൽ പങ്കാളികളായ മുഴുവൻ പേരെയും പിടികൂടുകയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.