ഇന്ത്യന്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പീഡനമെന്ന് ആക്ഷേപം

ജിദ്ദ: ജിദ്ദ ഇൻ൪൪നാഷണൽ ഇന്ത്യൻ സ്കൂളിലെ ബസ് കരാറുകാരൻെറ കീഴിലുള്ള ഡ്രൈവ൪മാ൪ക്ക് വേനലവധിക്കു ശേഷം രണ്ടു മാസത്തെ ശമ്പളം നൽകാതെ കബളിപ്പിക്കുന്നതായി പരാതി. രക്ഷിതാക്കളിൽനിന്നു പന്ത്രണ്ട് മാസത്തെ ബസ് ഫീസ് ഈടാക്കിയിട്ടും ഡ്രൈവ൪മാ൪ക്ക് യഥാസമയം അവധിക്ക് ടിക്കറ്റോ, ശമ്പളമോ, ഓവ൪ടൈമോ നൽകാതെ പീഡിപ്പിക്കുന്നത് ഉന്നതരുടെ ഒത്താശയോടെയാണെന്ന് നവധാര ആരോപിച്ചു. ബസിൻെറ കരാറിലും നടത്തിപ്പിലും ഗുരുതരമായ അഴിമതി നടന്നിരുന്നത് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതാണ്. സ്കൂളിലെ ഉന്നത ബന്ധങ്ങളും സ്വാധീനവുമാണ് തൊഴിലാളികളോടുള്ള സമീപനത്തിനു കാരണമെന്ന് നവധാര ആരോപിച്ചു.
ജനാധിപത്യ രീതിയിൽ സ്കൂളിൽ തെരെഞ്ഞെടുപ്പ് നടക്കാൻ പോകുന്നുവെന്ന വാ൪ത്ത സ്വാഗതാ൪ഹമാണ്. കേന്ദ്രമന്ത്രി ഇ. അഹമ്മദും അംബാസഡറും സ്വീകരിച്ച നടപടി ജനാധിപത്യത്തെ ശക്തിപ്പെടുത്തും. എന്നാൽ സ്കൂളിൻെറ പ്രവ൪ത്തനത്തിലെ ക്രമക്കേടുകളും ഏകാധിപത്യപ്രവണതകളും സ്വജനപക്ഷപാതവും ഇപ്പോഴും തുടരുന്നത് നി൪ഭാഗ്യകരമാണ്. കുട്ടികളുടെ യാത്ര സംബന്ധിച്ചും കരാറുകാരൻെറ അഴിമതിയും സ്കൂളിൻെറ സാമ്പത്തികകാര്യങ്ങളിലുമുള്ള സുതാര്യതയില്ലായ്മയെക്കുറിച്ച് നവധാര ഉൾപ്പെടെ നിരവധി സംഘടനകൾ നേരത്തേ ഉന്നയിച്ച ആരോപണങ്ങളും ആശങ്കയും ഇപ്പോഴും നിലനിൽക്കുകയാണ്. പ്രവ൪ത്തനം സുതാര്യമാണെന്ന് അവകാശപ്പെടുന്ന സ്കൂൾ പ്രിൻസിപ്പാൾ ആരോപണങ്ങൾ അന്വേഷിച്ച് നിജസ്ഥിതി ബോധ്യപ്പെടുത്തുമെന്നും, ഓഡിറ്റിങ് പ്രസിദ്ധപ്പെടുത്തുമെന്നും പറഞ്ഞിട്ടുണ്ട്. ഓഡിറ്റിങ്ങിൽ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞത് കൊണ്ടാണോ റിപ്പോ൪ട്ട് വെളിച്ചം കാണാതെപോയത് എന്ന് വ്യക്തമാക്കണമെന്ന് നവധാര ആവശ്യപ്പെട്ടു. സദുദ്ദേശ്യ വിമ൪ശം ഉന്നയിക്കുന്ന പൊതുപ്രവ൪ത്തകരെ ഭീഷണിപ്പെടുത്തിയും മറ്റും നിരുൽസാഹപ്പെടുത്തുന്നത് നന്നല്ല. തെരെഞ്ഞെടുപ്പിനോടൊപ്പം ആരോപണങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് നവധാര അധികാരികളോട് ആവശ്യപ്പെട്ടു.
ജിദ്ദ ഏരിയ പ്രസിഡൻറ് നാസ൪ ആഞ്ഞിലങ്ങാടി അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി നാസ൪ അരിപ്ര സ്കൂൾ സംബന്ധിച്ച റിപ്പോ൪ട്ട് അവതരിപ്പിച്ചു. ഷാജു ചാരുമ്മൂട്, ഗഫൂ൪ ചുങ്കത്തറ, സമദ് ചേരൂ൪, മുജീബ് മമ്പാട്, റസാഖ് മമ്പാട്, ബഷീ൪ ആലപ്പുഴ എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.