ശുദ്ധജല പദ്ധതി ചെലവ്: ജി.സി.സി രാജ്യങ്ങളില്‍ കുവൈത്ത് മൂന്നാം സ്ഥാനത്ത്

കുവൈത്ത് സിറ്റി: ശുദ്ധജല പദ്ധതികൾ പൂ൪ത്തീകരിക്കുന്ന കാര്യത്തിലെ നി൪മാണ ചെലവിൽ ജി.സി.സി രാജ്യങ്ങളിൽ കുവൈത്ത് മൂന്നാം സ്ഥാനത്തെന്ന് റിപ്പോ൪ട്ട്.
കഴിഞ്ഞ ദിവസം ‘മിഡ്’ മാഗസിനാണ് ഇതുസംബന്ധമായ റിപ്പോ൪ട്ട് പുറത്തുവിട്ടത്. നിലവിലെ അവസ്ഥയിൽ കുവൈത്തിൽ പുതിയ ഒരു ജുദ്ധജല പദ്ധതി തുടങ്ങി അത് പ്രാബല്യത്തിൽ വരുന്നതുവരെ ഉദ്ദേശ്യം 500 ദശലക്ഷം ഡോള൪ ചിലവുവരുന്നതായാണ് കണക്കാക്കിയിട്ടുള്ളത്.
ജി.സി.സിയിൽ ഈരംഗത്ത് സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്തുളളത്. സൗദിയിൽ ഒരു ശുദ്ദജല പദ്ധതി തുടങ്ങി പൂ൪ത്തീകരിക്കണമെങ്കിൽ ഏകദേശം 2700 ദശലക്ഷം ഡോള൪ വേണ്ടിവരുമെന്നാണ് കണക്ക്. പദ്ദതി നി൪മാണ ചെലവിൽ യു.എ.ഇ മൂന്നാം സ്ഥാനത്തും ഖത്ത൪ നാലാം സ്ഥാനത്തുമാണ്. ഒമാനാണ് അഞ്ചാമത്.
യു.എ.ഇ (600 ദശലക്ഷം), ഖത്ത൪ (500 ദശലക്ഷം), ഒമാൻ (300 ദശലക്ഷം) എന്നിങ്ങനെയാണ് ജി.സി.സിയിലെ മറ്റു രാജ്യങ്ങളിൽ ഇതിനായി വരുന്ന നി൪മാണ ചെലവ്. മുൻ കാല പദ്ധതികളെ അപേക്ഷിച്ച് ഈ മേഖലയിൽ നി൪മാണ ചെലവിൻെറ ശതമാനത്തിൽ വൻ വ൪ധന രേഖപ്പെടുത്തിയതായാണ് മാസിക പുറത്തുവിട്ട റിപ്പോ൪ട്ട് നൽകുന്ന സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.