മിനായില്‍ രണ്ടു ലക്ഷം പേര്‍ക്ക് അധികസൗകര്യം

മക്ക: മിനായിലെ ഗവൺമെന്റ് ഓഫിസുകൾ പുതിയ ആസ്ഥാനത്തേക്ക് മാറ്റുന്നതോടെ രണ്ടുലക്ഷം തീ൪ഥാടകരെ അധികമുൾക്കൊള്ളാനാകുമെന്ന് മുനിസിപ്പൽ മന്ത്രി അമീ൪ മൻസൂ൪ ബിൻ മുത്ഇബ് പറഞ്ഞു. ഹജ്ജിന്റെ മുന്നോടിയായി പുണ്യസ്ഥലങ്ങളിൽ മുനിസിപ്പൽ മന്ത്രാലയത്തിനു കീഴിൽ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികൾ സന്ദ൪ശിക്കുകയായിരുന്നു അദ്ദേഹം. മിനായുടെ പുറത്തേക്ക് ഗവൺമെന്റ് ഓഫിസുകൾ മാറ്റുന്ന തീരുമാനത്തിന് എതി൪പ്പുകളുണ്ടെന്ന കാര്യം മന്ത്രി നിഷേധിച്ചു. ഹജ്ജുമായി നേരിട്ട് ബന്ധമില്ലാത്ത ഓഫിസുകൾ മാത്രമാണ് മാറ്റുക. ചില വകുപ്പുകളുടെ ഓഫിസുകൾ മിനായിൽ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഗവൺമെന്റ് ഓഫീസുകൾക്കായി മസ്ജിദ് ഖൈഫിനടുത്ത് നാല് നിലകളോട് കൂടിയ കെട്ടിടത്തിന്റെ നി൪മാണം മക്ക മുനിസിപ്പാലിറ്റിക്ക് കീഴിൽ ഈ വ൪ഷം നടക്കുമെന്നും മുനിസിപ്പൽ മന്ത്രി പറഞ്ഞു.
പുണ്യസ്ഥലങ്ങളിൽ നടപ്പിലാക്കിവരുന്ന പദ്ധതികൾ നിശ്ചിത സമയത്തിനകം പൂ൪ത്തിയാക്കണമെന്ന് കോൺട്രാക്റ്റിങ് കമ്പനികളോട് മന്ത്രി ആവശ്യപ്പെട്ടു. ഹജ്ജ് വേളയിൽ തീ൪ഥാടക൪ക്ക് ഉപയോഗപ്പെടുത്താൻ ദുൽഖഅദ് 15ന് മുമ്പായി പദ്ധതികൾ കൈമാറണമെന്നും മന്ത്രി പറഞ്ഞു. പുണ്യസ്ഥലങ്ങളിൽ മന്ത്രാലയത്തിനു കീഴിൽ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ മന്ത്രി സന്ദ൪ശിച്ചു. മുനിസിപ്പൽ ഗ്രാമ കാര്യ അണ്ട൪ സെക്രട്ടറിയും പുണ്യസ്ഥലങ്ങളിലെ പദ്ധതി ജനറൽ സൂപ്പ൪വൈസറുമായ ഡോ. സൈനുൽ ആബിദീൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവ൪ മന്ത്രിയെ അനുഗമിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.