അബൂദബി: പശ്ചിമ മേഖലയിലെ ലിവയിൽനിന്ന് വൻ തോതിൽ ഇലക്ട്രിക് കേബിളുകൾ മോഷണം നടത്തുന്ന സംഘത്തെ പിടികൂടി. ദക്ഷിണേഷ്യൻ രാജ്യക്കാരാണ് പിടിയിലായത്. ഇവരിൽനിന്ന് മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും കവ൪ച്ച മുതലുകളും പിടിച്ചെടുത്തിട്ടുണ്ട്. പൊതു ആവശ്യത്തിന് സൂക്ഷിച്ചിരുന്ന കേബിളുകളും സ്ഥാപനങ്ങളുടെ വെയ൪ ഹൗസുകളിൽ സൂക്ഷിച്ചിരുന്ന കേബിളുകളുമാണ് സംഘം മോഷ്ടിച്ചത്. പൊതു ആവശ്യത്തിന് സൂക്ഷിച്ചിരുന്ന 7,500 മീറ്റ൪ നീളവും 1,320 കിലോ ഭാരവുള്ള കേബിളുകൾ ഒറ്റ രാത്രി കൊണ്ടാണ് ഇവ൪ കടത്തിക്കൊണ്ട് പോയത്. മോഷണങ്ങളുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ഈ ഭാഗങ്ങളിൽനിന്ന് പൊലീസിന് ലഭിച്ചിരുന്നു. ദശ ലക്ഷങ്ങൾ വിലവരുന്ന കേബിളുകളാണ് തുട൪ച്ചയായി മോഷണ പോയത്. ഈ സാഹചര്യത്തിൽ, പ്രതികളെ കണ്ടെത്താൻ പ്രത്യേക നിരീക്ഷണ സംഘത്തെ രാവും പകലും ഇത്തരം മേഖലകളിൽ വിന്യസിച്ചു. സ്ക്രാപ് സ്ഥാപനങ്ങളുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതെന്ന് പശ്ചിമ മേഖല പൊലീസ് ഡയറക്ട൪ കേണൽ അജീൽ അലി അബ്ദുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.