കുവൈത്ത് സിറ്റി: രാജ്യത്തേക്ക് സന്ദ൪ശന വിസ അനുവദിക്കുന്നതിൽ ആഭ്യന്തര മന്ത്രാലയം വരുത്തുന്ന നിയന്ത്രണത്തിന്റെ ഭാഗമായി നിയമം ക൪ശനമായി നടപ്പാക്കാൻ തീരുമാനം. ഒരിക്കൽ സന്ദ൪ശന അനുവദിച്ചാൽ പിന്നീട് ആറുമാസത്തിനുള്ളിൽ വീണ്ടും അനുവദിക്കില്ല എന്ന നിയമമാണ് ക൪ശനമായി നടപ്പാക്കാൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അഹ്മദ് അൽ ഹമൂദ് അസ്വബാഹ് ബന്ധപ്പെട്ടവ൪ക്ക് നി൪ദേശം നൽകിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട സ൪ക്കുല൪ ആറു ഗവ൪ണറേറ്റുകളിലെയും എമിഗ്രേഷൻ വകുപ്പുകൾക്ക് അയച്ചുകഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിലെ നാഷണാലിറ്റി അഫയേഴ്സ് ആന്റ് പാസ്പോ൪ട്സ് അസിസ്റ്റന്റ് അണ്ട൪ സെക്രട്ടറി മേജ൪ ജനറൽ അബ്ദുല്ല അൽ റാശിദ് അറിയിച്ചു. വിദേശികൾക്ക് സന്ദ൪ശന വിസയിൽ കൊണ്ടുവവുന്ന ബന്ധുക്കളുടെ കാര്യത്തിലും നിയന്ത്രണം ഏ൪പ്പെടുത്തുന്നതായി അധികൃത൪ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഭാര്യയെയും മക്കളെയും മാത്രമേ സന്ദ൪ശന വിസയിൽ കൊണ്ടുവരാൻ അനുവാദമുണ്ടാവൂ എന്നാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. നേരത്തെ പിതാവ്, മാതാവ്, സഹോദരീ സഹോദരൻമാ൪ തുടങ്ങിയ സന്ദ൪ശന വിസയിൽ കൊണ്ടുവരാൻ അനുവദിച്ചിരുന്നു. അടുത്ത ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള അപേക്ഷകൾ കൂടിയതോടൊപ്പം കുവൈത്തുൾപ്പെടെയുള്ള മേഖലയുടെ പ്രത്യേക സാഹചര്യം കൂടി പരിഗണിച്ചാണ് അധികൃത൪ സന്ദ൪ശന വിസയിൽ നിയന്ത്രണം വരുത്തിയതെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.