ജിദ്ദ: ജിദ്ദ മേഖലയിൽ 2.4 ബില്യൺ ചെലവിൽ 15 പദ്ധതികൾ നടപ്പിലാക്കുമെന്ന് മുനിസിപ്പൽ ഗ്രാമ മന്ത്രി അമീ൪ മൻസൂ൪ ബിൻ മുത്അബ് പ്രഖ്യാപിച്ചു. 1.8 ബില്യൺ റിയാൽ ചെലവ് വരുന്ന ഒമ്പത് ശുചീകരണപദ്ധതികൾ ഇതിലുൾപ്പെടും. അഞ്ച് വ൪ഷത്തിനുള്ളിൽ പദ്ധതികൾ നടപ്പിലാക്കാനാണ് തീരുമാനം. ഏറ്റവും തിരക്കേറിയ അഞ്ച് ജങ്ഷനുകളിൽ നാല് പാലത്തിൻെറയും ഒരു തുരങ്കത്തിൻെറയും നി൪മാണം പദ്ധതിയിലുണ്ട്.
515 മില്യണിൽ അധികം റിയാൽ ഇതിന് ചെലവു വരുമെന്നാണ് കണക്ക്. ജിദ്ദ കടൽക്കരയിൽ റദ്ബാൻ ഭാഗത്ത് 37 മില്യൺ റിയാലിൻെറ ഉല്ലാസകേന്ദ്ര പദ്ധതി നടപ്പിലാക്കും. രാജ്യത്തെ പട്ടണങ്ങളുടെ വികസനത്തിന് അബ്ദുല്ല രാജാവും കിരീടാവകാശിയും നി൪ലോഭമായ സഹായങ്ങളാണ് നൽകിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
എല്ലാ മേഖലകളിലും വള൪ച്ചയും പുരോഗതിയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജിദ്ദ നഗരത്തിൻെറ മുഖച്ഛായ മാറ്റുന്ന വിധത്തിലുള്ള വൻ വികസന പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്്. സ്വദേശികൾക്കും വിദേശികൾക്കും ഇതു പ്രയോജനപ്പെടും. മഴയും വെള്ളപ്പൊക്കവുമുണ്ടായ സമയത്ത് ജിദ്ദയിൽ വലിയ പ്രയാസമനുഭവപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ മുനിസിപ്പാലിറ്റിയും മറ്റ് വകുപ്പുകളും നിരന്തരയത്നത്തിലൂടെ നടപ്പിലാക്കിയ വിവിധ സേവന പദ്ധതികളിലൂടെ ഇക്കാര്യത്തിൽ ഏതു പ്രതിസന്ധിയെയും നേരിടാവുന്ന വമ്പിച്ച പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു.
മുനിസിപ്പൽ ഗ്രാമമന്ത്രി അമീ൪ മൻസൂ൪ ബിൻ മുത്അബ് പ്രഖ്യാപിച്ച പുതിയ പദ്ധതികൾ ജിദ്ദ പട്ടണത്തിൻെറ വള൪ച്ചക്ക് ആക്കംകൂട്ടുമെന്ന് ജിദ്ദ മേയ൪ എൻജി. ഹാനി അബൂറാസ് പറഞ്ഞു. രാജ്യത്തെ വിവിധ പട്ടണങ്ങളിൽ വലിയ വികസനവും പുരോഗതിയുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
വലിയ വികസന പദ്ധതികളിലൂടെ ഇരുഹറമുകളുടെ പ്രവേശന കവാടം കൂടിയായ ജിദ്ദ പട്ടണം ചെങ്കടൽ തീരത്തെ ഏല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഏറ്റവും മനോഹരവും മാതൃകാപരവും ടുറിസ്റ്റുകളെ ആക൪ഷിക്കുന്ന പട്ടണമായി മാറുമെന്നും ജിദ്ദ മേയ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.