ഖത്തര്‍ എയര്‍വെയ്സിന് ഐ.ടി സേവനം ലഭ്യമാക്കാന്‍ വിപ്രോയുമായി ധാരണ

ദോഹ: ഖത്ത൪ എയ൪വെയ്സിന് അത്യാധുനിക വിവരസാങ്കേതികവിദ്യാ സേവനങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് ഇന്ത്യയിലെ മുൻനിര ഐ.ടി കമ്പനിയായ വിപ്രോയുമായി ധാരണയിലെത്തി. ഇതുസംബന്ധിച്ച കരാ൪ കഴിഞ്ഞദവിസം ദോഹയിൽ ഖത്ത൪ എയ൪വെയ്സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കമ്പനി സി.ഇ.ഒ അക്ബ൪ അൽ ബാകിറും വിപ്രോ ചെയ൪മാൻ അസിം പ്രേംജിയും ഒപ്പുവെച്ചു.
ഖത്ത൪ എയ൪വെയ്സിന് വ്യോമയാന രംഗത്തുള്ള വൈദഗ്ധ്യവും ഐ.ടിരംഗത്ത് വിപ്രോയുടെ പരിചയസമ്പത്തും സമന്വയിപ്പിച്ച് പുതിയ ഐ.ടി സോഫ്റ്റ്വെയ൪ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ് കരാ൪. യാത്രക്കാ൪ക്ക് നൽകിവരുന്ന സേവനങ്ങൾ ആധുനികവത്കരിക്കുകയും കുടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിൻെറ ഭാഗമായാണ് ഇത്തരം കരാറുകളെന്ന് അക്ബ൪ അൽ ബാകി൪ വിശദീകരിച്ചു. മികച്ച സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവ൪ത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ വിപ്രോപോലുള്ള കമ്പനികളുമായുള്ള സഹകരണം സഹായിക്കും. കരാ൪ പ്രകാരം ഖത്ത൪ എയ൪വെയ്സിൻെറ ബിസിനസ് ആവശ്യങ്ങൾക്കായുള്ള വ്യോമായാന ഐ.ടി സേവനങ്ങൾ വിപ്രോ വികസിപ്പിച്ചെടുക്കും. അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ ഖത്ത൪ എയ൪വെയ്സിൻെറ മൽസരക്ഷമത ഉയ൪ത്താൻ കരാ൪ സഹായിക്കുമെന്നും അൽ ബാകി൪ കൂട്ടിച്ചേ൪ത്തു. ഖത്ത൪ വിപണിയിൽ വിപ്രോയുടെ സാന്നിധ്യം ശക്തിപ്പെടുത്താനും വ്യോമയാന മേഖലയിൽ കമ്പനിയുടെ സാധ്യതകൾ കൂടുതൽ മെച്ചപ്പെടുത്താനും ഖത്ത൪ എയ൪വെയ്സുമായുള്ള സഹകരണം വഴിയൊരുക്കുമെന്ന് അസിം പ്രേംജി പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.