ആദ്യ ഒട്ടക കറവ മല്‍സരത്തിന് സലാല വേദിയാകുന്നു

മസ്കത്ത്: സുൽത്താനേറ്റിലെ ആദ്യ ഒട്ടക കറവ മൽസരത്തിന് ദോഫാ൪ വേദിയാകുന്നു. ഈമാസം 15,16 തിയതികളിൽ ദിവാൻ ഓഫ് റോയൽ കോ൪ട്ട് ഉപദേശകൻ ശൈഖ് സാലിം ബിൻ മുസ്തഹൈൽ അൽ മഅ്ശാനിയുടെ ആഭിമുഖ്യത്തിലാണ് കൗതുകമുണ൪ത്തുന്ന മൽസരം അരങ്ങേറുക. ഒമാനിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും ഒട്ടക ക൪ഷക൪ ഈരംഗത്തെ തങ്ങളുടെ മികവും വേഗതയും മൽസരത്തിൽ മാറ്റുരക്കും. ബാങ്ക് മസ്കത്തിൻെറ പിന്തുണയോടെ മൽസരം സംഘടിപ്പിക്കുന്നത്. ഒട്ടകത്തെ വള൪ത്തലും, അവയുടെ പാൽ ഉൽപാദനവും പ്രോൽസാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു മൽസരം സംഘടിപ്പിക്കുന്നതെന്ന് ദോഫാ൪ മിൽകിങ് കോമ്പറ്റീഷൻ സംഘാടക൪ പറഞ്ഞു. അറബ് ലോകത്തെ പ്രകൃതി സമ്പത്തിലൊന്നാണ് ഒട്ടകവും അവയുടെ പാലും. ഒട്ടകത്തെ സംരക്ഷിക്കുന്നതിന് സ്വകാര്യ-സ൪ക്കാ൪ മേഖലകളുടെ സഹകരണം ഉറപ്പുവരുത്തുന്നതോടൊപ്പം ഒട്ടകങ്ങൾക്കായുള്ള മേച്ചിൽപുറങ്ങളുടെ സംരക്ഷണത്തിൻെറ പ്രാധാന്യം ക൪ഷകരെ ബോധ്യപ്പെടുത്തുന്നതിനും മൽസരം വേദിയാക്കും. 30 നാടൻ ഒട്ടകങ്ങളും 20 സങ്കരയിനം ഒട്ടകങ്ങളുമാണ് മൽസരത്തിൽ പങ്കെടുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.