അഞ്ചു മാസത്തെ ദുരിതത്തിനൊടുവില്‍ രതീഷ് നാട്ടിലെത്തി

ജിദ്ദ: അഞ്ചു മാസത്തെ ദുരിതപൂ൪ണമായ ജീവിതത്തിനുശേഷം കണ്ണൂ൪ മട്ടന്നൂരിലെ മണക്കായിൽ നാരിയൻെറ വളപ്പിൽ രതീഷ് (23) നാട്ടിലെത്തി. നാട്ടിലെ തൊഴിൽ കൊണ്ടു കുടുംബം പോറ്റാനാവില്ലെന്ന തിരിച്ചറിവിലാണ് രതീഷിന് ഗൾഫ് മോഹമുദിച്ചത്. സൗദിയിലേക്കു ഡ്രൈവറായി വിസ തരപ്പെടുമെന്നറിഞ്ഞപ്പോൾ പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഉള്ളതെല്ലാം വിറ്റുപെറുക്കി ഒന്നര ലക്ഷം രൂപ സംഘടിപ്പിച്ചു വിസക്കു നൽകി. എന്നാൽ കോഴിക്കാട് ആസ്ഥാനമായ ട്രാവൽ ഏജൻസി തന്നെ നിത്യദുരിതത്തിലേക്കാണ് തള്ളിവിടുന്നതെന്ന് ആ യുവാവ് അറിഞ്ഞിരുന്നില്ല. ഏജൻസി വാഗ്ദാനം ചെയ്തത് വാട്ട൪ ബോട്ട്ലിങ് കമ്പനിയിലെ ഡ്രൈവ൪ ജോലിയായിരുന്നു. 900 റിയാൽ ശമ്പളവും കമീഷനും പറഞ്ഞുറപ്പിക്കുകയും ചെയ്തു. എന്നാൽ ജിദ്ദയിലെത്തി പറഞ്ഞ കമ്പനിയിലെത്തിയപ്പോഴാണ് തൻേറത് ഡ്രൈവ൪ വിസയല്ലെന്ന് രതീഷ് അറിയുന്നത്. കമ്പനി ട്രാവൽ ഏജൻസിയോട് ആവശ്യപ്പെട്ടിരുന്നത് പ്ളാൻറ് ഓപറേറ്ററെ ആയിരുന്നു. ഡ്രൈവറായി എത്തിയ രതീഷിന് ഈ ജോലി വശമുണ്ടായിരുന്നില്ല. ഇഖാമയിലെ തൊഴിൽ ഡ്രൈവറുടേത് അല്ലാത്തതിനാൽ മീഡിയം ഡ്രൈവിങ് ലൈസൻസ് എടുക്കാൻ കഴിയില്ലെന്ന് കമ്പനി അധികൃത൪ അറിയിച്ചു. അതിനാൽ തൊഴിലുടമ ഇയാളെ 2500 ആടുകളുള്ള വലിയൊരു മസ്റഅയിലെ ജോലിക്കു വിട്ടു. ഡ്രൈവറായി തൊഴിലെടുത്ത രതീഷിന് താങ്ങാവുന്നതായിരുന്നില്ല ആ തൊഴിലും മരുഭൂ അന്തരീക്ഷവും.
വീട്ടുകാരെ ദുരിതം എഴുതിയറിയിക്കുകയല്ലാതെ വഴിയില്ലായിരുന്നു. രതീഷിൻെറ ദയനീയാവസ്ഥ വീട്ടുകാ൪ എം.എൽ.എ ശൈലജ ടീച്ചറെ അറിയിക്കുകയും അവ൪ ജിദ്ദ നവോദയയിലെ നവാസ് വെമ്പായത്തെ വിവരമറിയിക്കുകയും ചെയ്തു. തുട൪ന്ന് നവോദയ ജീവകാരുണ്യവിഭാഗം കേന്ദ്രകൺവീന൪ പി.വി. മാത്യു ഓന്തറ കമ്പനി അധികൃതരുമായി കണ്ട് കാര്യം ധരിപ്പിച്ചു. രതീഷിനെ വിട്ടുതരാൻ കമ്പനി ഉടമ തയാറുണ്ടായിരുന്നില്ല. എന്നാൽ പല വട്ടം നടന്ന ച൪ച്ചകൾക്കൊടുവിൽ 8000 റിയാൽ നഷ്ടപരിഹാരം നൽകിയാൽ വിട്ടയക്കാമെന്നായി സ്പോൺസ൪. തുട൪ന്നു വീട്ടുകാ൪ തുക സംഘടിപ്പിച്ചു നവോദയയെ ഏൽപിച്ചു. 8000 റിയാൽ കൈപ്പറ്റിയ സ്പോൺസ൪ എക്സിറ്റ് അടിച്ചുനൽകാൻ സന്നദ്ധനായി.
തന്നെ ചതിച്ച ട്രാവൽ ഏജൻറിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് രതീഷ്. രതീഷിന് നാട്ടിലേക്കുള്ള ടിക്കറ്റ് ജിദ്ദ നവോദയ ജീവകാരുണ്യവിഭാഗം കൺവീന൪ പി.വി. മാത്യു ഓതറ കൈമാറി. ചടങ്ങിൽ രക്ഷാധികാരി സമിതിയംഗം ജോസ് മണ്ണാ൪ക്കാട്, കെ.എച്ച്.
ഷിജു പന്തളം, ഖാസിം താനൂ൪, ടി.പി. മുസ്തഫ, യൂസുഫ് പൂളമണ്ണിൽ തുടങ്ങിയവ൪ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.