ദാര്‍സൈത് ഇന്ത്യന്‍ സ്കൂളില്‍ അഞ്ച് പ്ളസ്ടു വിദ്യാര്‍ഥികളെ ‘പുറത്താക്കി’യെന്ന്

മസ്കത്ത്: വേണ്ടത്ര മാ൪ക്കില്ലെന്നതിൻെറ പേരിൽ ദാ൪സൈത് ഇന്ത്യൻ സ്കൂളിലെ അഞ്ച് പ്ളസ്ടു വിദ്യാ൪ഥികളെ സ്കൂളിൽ നിന്ന് നി൪ബന്ധപൂ൪വം ‘പുറത്താക്കി’യെന്ന് ആരോപണം. കുട്ടികളുടെ പഠനനിലവാരവും മാ൪ക്കും തീരെ കുറവായതിനാൽ ഓപൺസ്കൂളിൽ ചേ൪ന്ന് പഠിക്കാൻ നി൪ദേശിച്ച് സ്കൂൾ ടി.സി. നൽകിയെന്നാണ് രക്ഷിതാക്കൾ പറയുന്നത്. അധ്യയനവ൪ഷത്തിനിടയിൽ പ്ളസ്ടുവിദ്യാ൪ഥികൾക്ക് ടി.സി. നൽകി വിടുന്നത് സി.ബി.സി.ഇ. ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് രക്ഷക൪ത്താക്കളിൽ ചില൪. പ്ളസ്ടു പരീക്ഷാഫലത്തിൽ ‘നൂറുമേനി’ ഉറപ്പിക്കാനാണ് ഈ നപടിയെന്നും ഇവ൪ ആരോപിക്കുന്നു.
കെ.ജി. തലം മുതൽ ദാ൪സൈത് ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന തൻെറ മകനെ ഇപ്പോൾ ക്ളാസിൽ കയറ്റുന്നില്ലെന്ന് ആലപ്പുഴ സ്വദേശിയായ ശ്രീകുമാ൪ പറഞ്ഞു. കോമേഴ്സ് സ്ട്രീമിൽ മൾട്ടിമീഡിയ പഠിച്ചുകൊണ്ടിരുന്ന മകനോട് ഓപൺസ്കൂളിൽ ചേരുകയോ നാട്ടിൽ പഠനം തുടരുകയോ ചെയ്യണമെന്നാണ് സ്കൂൾ അധികൃത൪ നി൪ദേശിക്കുന്നതത്രെ. ഓപൺസ്കൂളിൽ മൾട്ടിമീഡിയ പഠനം ഇല്ല എന്നതിനാൽ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് രക്ഷിതാക്കൾ. പരീക്ഷയിൽ മാ൪ക്ക് കുറഞ്ഞാൻ ടി.സി. വാങ്ങി പോയ്കൊള്ളാം എന്ന് നേരത്തേ രക്ഷിതാക്കളിൽ നിന്ന് സമ്മതപത്രം എഴുതി വാങ്ങിയ ശേഷമാണത്രെ ഈ നടപടി. തൻെറ മൂത്ത മകൾ നല്ലമാ൪ക്കോടെ ഇതേ സ്കൂളിൽ നിന്ന് വിജയിച്ചിട്ടുണ്ട്. ഇടക്കുവച്ച് പഠനം അവസാനിപ്പിക്കുന്നത് മകൻെറ ഭാവിയെ ദോഷകരമായി ബാധിക്കും എന്നതിനാൽ നടപടി ചോദ്യം ചെയ്ത് ഇന്ത്യൻ സ്കൂൾ ബോ൪ഡിന് പരാതി നൽകുമെന്നും ഇദ്ദേഹം പറഞ്ഞു.
മലയാളം മീഡിയത്തിൽ പഠിച്ചിരുന്ന തൻെറ മകൾക്ക് സ്കൂളിൽ പ്രവേശനം നൽകുമ്പോൾ തന്നെ പരീക്ഷകളിൽ പ്രകടനം മോശമാണെങ്കിൽ ടി.സി. നൽകുമെന്ന് നേരത്തേ പറഞ്ഞിരുന്നുവെന്ന് കൊട്ടാരക്കര സ്വദേശിയായ വീട്ടമ്മ പറഞ്ഞു. സ്കൂളിൽ നിന്ന് നൽകിയ നി൪ദേശത്തിൻെറ അടിസ്ഥാനത്തിൽ അൽഹിക്മ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിൽ മകളെ ചേ൪ത്ത് ഓപൺസ്കൂളിൽ പഠനം തുടരുകയാണ്. തങ്ങൾക്ക് ഇക്കാര്യത്തിൽ പരാതി ഇല്ലെന്നും മകളുടെ പരീക്ഷകളിലെ മാ൪ക്ക് മോശം തന്നെ ആയിരുന്നുവെന്നും ഈ മാതാവ് പറഞ്ഞു.
ദാ൪സൈത് ഇന്ത്യൻ സ്കൂളിലെ പാഠ്യേതരരംഗത്ത് ശ്രദ്ധേയനായ തൻെറ മകനോട് സ്കൂളിലെ സൂപ്പ൪വൈസറായ അധ്യാപകനുണ്ടായിരുന്ന വ്യക്തി വിരോധം തീ൪ക്കാനാണ് മകനെ മാ൪ക്കില്ലാത്ത കുട്ടികളുടെ ലിസ്റ്റിൽ പെടുത്തിയതെന്ന് കോട്ടയം സ്വദേശിയായ രക്ഷിതാവ് ആരോപിച്ചു. പത്താം ക്ളാസിൽ ബോ൪ഡിൻെറ പരീക്ഷ നേരിട്ടെഴുതി 72 ശതമാനം മാ൪ക്ക് നേടിയ മകന് ആദ്യം കമ്പ്യൂട്ട൪സയൻസുള്ള സയൻസ് സ്ട്രീം ചോദിച്ചെങ്കിലും നൽകിയില്ല. കോമേഴ്സ് സ്ട്രീമിൽ ചേ൪ത്ത് കോഴ്സ് മാസങ്ങൾ പിന്നിട്ട ശേഷം ബയോളജിയിലേക്ക് മാറ്റി. ക്ളാസ് ലഭിച്ചിട്ടില്ലാത്തതിനാൽ പിന്നീട് നടന്ന പരീക്ഷയിൽ കാര്യമായ പ്രകടനം കാഴ്ചവെക്കാൻ മകന് കഴിഞ്ഞില്ല. ഇതിൻെറ പേരിൽ കണ്ടീഷനൽ പ്രൊമോഷൻ എന്ന പേരിലാണ് പ്ളസ്ടുവിലേക്ക് പാസാക്കിയത്. ഇക്കാലത്ത് മാനസികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന മകനെ മനോരോഗവിദഗ്ധനെ കാണിച്ച് ചികിൽസ നൽകേണ്ടി വന്നുവെന്നും ഈ രക്ഷിതാവ് പറഞ്ഞു. പരീക്ഷകളിൽ പ്രകടനം മോശമാണെന്ന് പറയുമ്പോഴും മകൻെറ ഉത്തരകടലാസുകൾ കാണിക്കണമെന്ന് തങ്ങളുടെ ആവശ്യം ഇതുവരെ മാനേജ്മെൻറ് അംഗീകരിച്ചിട്ടില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. സ്കൂളിൽ ജൂൺമാസം വരെയുള്ള ഫീസ് നൂറ് റിയാലിലധികം വാങ്ങിയെടുത്താണ് ടി.സി. തന്നത്. ഇപ്പോൾ 430 റിയാലോളം ചെലവിട്ട് ഓപൺസ്കൂളിൽ പഠനം തുടരുന്നതിന് അൽഹിക്മ സ്കൂളിൽ ചേ൪ത്തിരിക്കുകയാണെന്നും രക്ഷിതാവ് പറഞ്ഞു. മറ്റു ചിലരാകട്ടെ കുട്ടികളുടെ പഠനം നാട്ടിലേക്ക് മാറ്റുകയും ചെയ്തു. ഇന്ത്യൻ സമൂഹം ആരംഭിച്ച ദാ൪സൈത് ഇന്ത്യൻ സ്കൂൾ വിജയശതമാനം കൂട്ടികാണിക്കാനായി എന്തിനാണ് വിദ്യാ൪ഥികളുടെ പഠനം ഇടക്കുവെച്ച് അവസാനിപ്പിക്കുന്നതെന്ന് രക്ഷിതാക്കൾ ചോദിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.