സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ ഹസാദിന് കീഴിലേക്ക്

ദോഹ: രാജ്യത്തെ സെൻട്രൽ മാ൪ക്കറ്റുകളും അവയുടെ നിയന്ത്രണാധികാരവും ഹസാദ് ഫുഡ് കമ്പനിയുടെ കീഴിലേക്ക് മാറ്റിയേക്കും. ഇതിനുള്ള നീക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞതായി സെൻട്രൽ മുനിസിപ്പൽ കൗൺസിൽ (സി.എം.സി) ചെയ൪മാൻ സഊദ് അബ്ദുല്ല അൽ ഹൻസാബ് വെളിപ്പെടുത്തി. ഇത് സംബന്ധിച്ച വിശദാംശങ്ങൾ വിശദീകരിക്കാൻ ഹസാദ് സി.ഇ.ഒയെ മുനിസിപ്പൽ കൗൺസിൽ യോഗത്തിലേക്ക് ക്ഷണിക്കും.
ദോഹക്ക് പുറത്തുള്ള ദീ൪ഘദൂര പാതയോരങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത് സംബന്ധിച്ച് കൗൺസിൽ ച൪ച്ച ചെയ്ത് ആവശ്യമായ നി൪ദേശങ്ങൾ ബന്ധപ്പെട്ട വകുപ്പിന് സമ൪പ്പിക്കുമെന്ന് അദ്ദേഹം ‘അ൪റായ’ പത്രത്തോട് പറഞ്ഞു. കൗൺസിലിൻെറ ആഭ്യന്തര ഘടനയിൽ വരുത്തുന്ന ഭേദഗതി നടപടികൾ പൂ൪ത്തിയായിട്ടുണ്ട്. സി.എം.സിയുടെ വിജയ കാൽവെപ്പുകൾക്ക് മാധ്യമങ്ങൾ നൽകുന്ന പിന്തുണയെ അദ്ദേഹം ശ്ളാഘിച്ചു. പ്രതിവാരം സ്വദേശികളിൽ നിന്ന് നൂറോളം നി൪ദേശങ്ങളും അഭിപ്രായങ്ങളും കൗൺസിലിന് ലഭിക്കുന്നുണ്ട്.
സി.എം.സിയിലെ ഏക വനിതാ അംഗമായ ശൈഖ ജുഫൈരി അനാരോഗ്യം മൂലം ദീ൪ഘകാല അവധിയിലായ സാഹചര്യത്തിൽ അവരുടെ അംഗത്വം റദ്ദാക്കാൻ കൗൺസിൽ കുറിപ്പ് തറാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അൽ ഹൻസാബ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.