വ്യാപാരികളുടെ സേവനം മഹത്തരം -ഹമദ് രാജാവ്

മനാമ: വ്യാപാര മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിന് ഭരണകൂടത്തിൻെറ എല്ലാ പിന്തുണയും സഹായവുമുണ്ടാകുമെന്ന് രാജാവ് ഹമദ് ബിൻ ഈസാ ആൽഖലീഫ പറഞ്ഞു. അൽസാകി൪ പാലസിൽ വ്യാപാര പ്രമുഖരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിൻെറ പുരോഗതിയിൽ വ്യാപാരി സമൂഹം നൽകുന്ന സംഭാവനകളെ രാജാവ് പ്രശംസിച്ചു. പൗരന്മാരുടെ കഠിനാധ്വാനമാണ് രാജ്യത്തിൻെറ വികസന കുതിപ്പിന് നിദാനം.
അതുകൊണ്ടുതന്നെ വിവിധ മേഖലയിൽ രാജ്യം ആ൪ജിച്ച പുരോഗതിയിൽ പൗരന്മാരോട് ഭരണകൂടത്തിന് കടപ്പാടുണ്ട്. വ്യാപാര, വാണിജ്യ മേഖലയിൽ കൂടുതൽ മുതൽമുടക്കിനും വിവിധ പദ്ധതികൾക്കും ഭരണകൂടത്തിന് അതിയായ താൽപര്യമുണ്ട്. ദേശീയ കാഴ്ചപ്പാട് ഉയ൪ത്തിപ്പിടിച്ചുകൊണ്ടുള്ള വ്യാപാരികളുടെ പ്രവ൪ത്തനങ്ങൾ ശ്ളാഘനീയമാണെന്നും രാജാവ് കൂട്ടിച്ചേ൪ത്തു.
രാജാവിൻെറ പിന്തുണക്കും സഹായത്തിനും വ്യാപാരികൾ നന്ദി പ്രകാശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.