സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ വീഴ്ച: പെട്രോകെമിക്കല്‍ കമ്പനിക്കെതിരെ നടപടി

യാമ്പു: സ്വദേശികളെ നിയമിക്കുന്നതിൽ വീഴ്ച വരുത്തിയ പെട്രോകെമിക്കൽ കമ്പനിക്കെതിരെ തൊഴിൽ മന്ത്രാലയത്തിൻെറ നടപടി. കമ്പനിക്കുള്ള മന്ത്രാലയത്തിൻെറ ഓൺലൈൻ സേവനങ്ങൾ പൂ൪ണമായും വിച്ഛേദിച്ചു. 300 ജീവനക്കാ൪ തൊഴിലെടുക്കുന്ന കമ്പനിയിൽ 97 ശതമാനം പേരും വിദേശികളായതാണ് നടപടിക്ക് കാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിതാഖാത് വ്യവസ്ഥയനുസരിച്ച് സ്വദേശി അനുപാതം നടപ്പാക്കുന്നതിൽ കമ്പനി ഗുരുതരവീഴ്ച വരുത്തിയതായി പ്രവിശ്യ ലേബ൪ ഓഫിസ് ഉദ്യോഗസ്ഥ൪ കമ്പനിക്കെതിരെ നൽകിയ പരാതിയിൽ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തിയ ലേബ൪ ഓഫിസ് ഉദ്യോഗസ്ഥരെ തിരിച്ചയച്ചതായും പരാതിയിലുണ്ട്. ലേബ൪ ഓഫിസിൻെറ നി൪ബന്ധപ്രകാരം നിയമിതരായ സ്വദേശികൾക്ക് അനുയോജ്യമായ തൊഴിൽ കൊടുക്കുന്നതിനും നൽകിയ തൊഴിലിൽ സ്ഥിരപ്പെടുത്തുന്നതിനും കമ്പനിയിലെ അറബ് രാജ്യത്തുള്ള വിദേശി ഉദ്യോഗസ്ഥ൪ താൽപര്യം കാണിക്കുന്നില്ല. ഇതു കാരണം ഇതുവരെയായി കമ്പനിയിൽ നിന്ന് 163 സ്വദേശികൾക്ക് രാജിവെക്കേണ്ടി വന്നു.
പ്രൊഡക്ഷൻ യൂണിറ്റ് മാനേജരാണ് സ്വദേശിവത്കരണത്തിനെതിരെ നിലകൊള്ളുന്നതെന്നും അവ൪ പറഞ്ഞു. നിലവിൽ ജോലിചെയ്യുന്ന സ്വദേശികളിൽ ആരും ഉന്നത തസ്തികയിലില്ലെന്നും കമ്പനിക്കെതിരിൽ നടപടി ആവശ്യപ്പെട്ടുള്ള റിപ്പോ൪ട്ടിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.