ഷാര്‍ജയില്‍ ഫര്‍ണിച്ചര്‍ കട കത്തി നശിച്ചു

ഷാ൪ജ: അൽ ബുത്തീനയിൽ കഴിഞ്ഞ ദിവസമുണ്ടായ അഗ്നിബാധയിൽ ഫ൪ണിച്ച൪ കട പൂ൪ണമായി കത്തി നശിച്ചു. പുല൪ച്ചെയായിരുന്നു അപകടം.
ദൃക്സാക്ഷികൾ അറിയിച്ചതിനെ തുട൪ന്ന് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ഉടൻ തീ അണച്ചതിനാൽ മറ്റിടങ്ങളിലേക്ക് പട൪ന്നില്ല. നിരവധി സ്ഥാപനങ്ങളും വാഹനങ്ങളും ഈ ഭാഗത്തുണ്ടായിരുന്നു. കൂടുതലും മലയാളികളുടെ സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്. വൻ അപകടം ഒഴിവായതിൻെറ ആശ്വാസത്തിലാണ് ഇവ൪.
അപകട വിവരം അറിഞ്ഞ ഉടൻ ഈ കെട്ടിടത്തിൽ താമസിക്കുന്നവരും തൊട്ടടുത്ത കെട്ടിടങ്ങളിൽ താമസിക്കുന്നവരും പുറത്തിറങ്ങി. മുമ്പ് ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുവൈത്തി ടവ൪ കത്തിയത് കാരണം നിരവധി പേ൪ക്ക് വൻ നാശനഷ്ടം നേരിട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.