മനാമ: ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാ പ്രശ്നത്തിൽ കേന്ദ്ര സ൪ക്കാരിൻെറ സമീപനത്തിൽ മാറ്റമുണ്ടാകേണ്ടതുണ്ടെന്ന് കേരള നിയമസഭ സ്പീക്ക൪ ജി. കാ൪ത്തികേയൻ. എയ൪ ഇന്ത്യയുടെ സ൪വീസ് ഇത്ര തരംതാണ കാലം മുമ്പുണ്ടായിട്ടില്ല. അവരുടെ സ൪വീസ് ഫലത്തിൽ ഇല്ലെന്നുതന്നെ പറയേണ്ടിവരും. അത്രക്ക് പരാജയമാണ് ഗൾഫിലേക്കുള്ള എയ൪ ഇന്ത്യയുടെ സ൪വീസ. കേരളത്തിൻെറ സമ്പദ് വ്യവസ്ഥയുടെ ഏതാണ്ട് പകുതി പ്രവാസി മലയാളികളുടെ സംഭാവനയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ സ൪ക്കാരിൻെറ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. തോന്നിയ പോലെ ടിക്കറ്റ് നിരക്ക് വ൪ധിപ്പിക്കാനുള്ള അവസരം വിമാന കമ്പനികൾക്ക് നൽകരുതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. ബഹ്റൈൻ കേരളീയ സമാജത്തിൻെറ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.
യൂറോപ്പിലേക്കും അമേരിക്കയിലേക്കുമെല്ലാം എയ൪ ഇന്ത്യ മികച്ച രീതിയിൽ സ൪വീസ് നടത്തുന്നുണ്ട്. എന്നാൽ, ജീവിത പ്രാരാബ്ദങ്ങൾ കാരണം നാടുവിടേണ്ടി വരികയും കഷ്ടപ്പെട്ട് സമ്പാദിക്കുകയും ചെയ്യുന്ന ഗൾഫ് മേഖലയിലെ പ്രവാസികളോടുള്ള അവഗണന മാപ്പ൪ഹിക്കാത്ത കുറ്റമാണ്. മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികൾക്ക് സ൪വീസ് അനുമതി നൽകുമ്പോൾതന്നെ അവരുടെ ചൂഷണം തടയുന്നതിന് വിപണിയിൽ ഇടപെടാനാണ് എയ൪ ഇന്ത്യക്ക് കഴിയേണ്ടത്. സംസ്ഥാന സ൪ക്കാരിന് പ്രശ്നം പരിഹരിക്കുന്നതിന് പരിമിതികളുണ്ട്. സാമ്പത്തിക അച്ചടക്കമില്ലായ്മയും പ്രൊഫഷണൽ മാനേജ്മെൻറിൻെറ അഭാവവുമാണ് എയ൪ ഇന്ത്യ നേരിടുന്ന പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹ്റൈൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നോ൪ക്കയുടെ ഓഫീസില്ലാത്തത് ഖേദകരമാണ്. ഇക്കാര്യം മുഖ്യമന്ത്രിയുടെയും നോ൪ക്ക മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തി പരിഹരിക്കാൻ ശ്രമിക്കും. ഉപഭോഗ സംസ്കാരത്തിൻെറ കാര്യത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനം അലങ്കരിക്കുന്ന കേരളത്തിൽ നിക്ഷേപങ്ങൾ ഇറക്കുമ്പോഴുള്ള പ്രവാസികളുടെ ആശങ്കൾ ദൂരീകരിച്ച് അവ൪ക്ക് ആത്മവിശ്വാസം കൊടുക്കേണ്ട ബാധ്യത സ൪ക്കാരിനും പൊതു സമൂഹത്തിനുമുണ്ട്. കടുത്ത മത്സരം നടക്കുന്ന കേരള വിപണിയെയാണ് കുത്ത കമ്പനികളെല്ലാം നോട്ടമിടുന്നത്. കുത്തകകൾക്ക് അവരുടെ മുടക്കുമുതൽ എത്രയും വേഗം തിരിച്ചുകിട്ടുന്നത് കേരളത്തിലാണ്. ഇക്കാര്യത്തിൽ ഒന്നാം പേജ് മുഴുവനായും നഗ്ന പരസ്യങ്ങൾക്ക് നീക്കിവെക്കുന്ന മാധ്യമങ്ങളും പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. സേവനത്തിനുള്ള അവകാശം (റൈറ്റ് ടു സ൪വീസ്) നിയമമാകുന്നതോടെ ഉദ്യോഗസ്ഥ തലത്തിലെ ചുവപ്പുനാടകൾ പരിധിവരെ ഒഴിവാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും സ്പീക്ക൪ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.