റിയാദ്: അജ്ഞാതൻെറ വെടിയേറ്റ് മലയാളി യുവാവ് കൊല്ലപ്പെട്ടു. റിയാദിൽനിന്ന് 300 കിലോമീറ്ററകലെ അഫ്ലാജിന് സമീപമുള്ള ഒരു ഗ്രാമത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമുണ്ടായ സംഭവത്തിൽ ഒറ്റപ്പാലം പനമണ്ണ സ്വദേശി പരവംകുണ്ട് മൊയ്തുവിൻെറ മകൻ മരക്കാറാണ് (38) മരിച്ചത്. അഫ്ലാജ് പട്ടണത്തിൻെറ പടിഞ്ഞാറ് ഭാഗത്ത് 70 കിലോമീറ്ററകലെയുള്ള ഉൾനാടൻ ഗ്രാമമായ അൽ അഹ്മറിൽ ബഖാല ജീവനക്കാരനാണ് മരക്കാ൪. ജുമുഅ നമസ്കാരത്തിന് ശേഷം കട തുറന്നപ്പോഴാണ് സംഭവമെന്ന് കരുതുന്നു.
കടയിലെത്തിയവ൪ വെടിയേറ്റ് മരിച്ചുകിടക്കുന്നതാണ് കണ്ടതത്രെ. കടയിൽ വേറെ ആരുമുണ്ടായിരുന്നില്ല. ഉടൻ അൽ അഹ്മ൪ ജനറൽ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം അവിടെ മോ൪ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആരാണ് വെടിയുതി൪ത്തതെന്ന് വ്യക്തമായിട്ടില്ല. പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. മൂന്നുവ൪ഷമായി സൗദിയിലുള്ള മരക്കാ൪ ആദ്യം മുതലേ ബഖാലയിൽ ജീവനക്കാരനാണ്. എട്ട് മാസം മുമ്പാണ് നാട്ടിൽ പോയി മടങ്ങിയത്. ഭാര്യ: ഷെ൪ലീന. മക്കൾ: സുമയ്യ, അജ്മൽ, ഫാരിഷ, ബാവ. സഹോദരങ്ങളായ ഇബ്൪ (റിയാദ്), റസാഖ് (അബഹ) എന്നിവ൪ സൗദിയിലുണ്ട്. സംഭവം നടന്ന അൽ അഹ്മ൪ മരുഭൂമിക്കുള്ളിലുള്ള ഒരു ഒറ്റപ്പെട്ട ഗ്രാമമാണ്.
മരണാനന്തര നടപടികൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുമെന്ന് അഫ്ലാജ് കെ.എം.സി.സി പ്രസിഡൻറായ മുഹമ്മദ് രാജ ആലപ്പുഴ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.