റിയാദ്: സൗദി ആഭ്യന്തര റൂട്ടിൽ വിമാനടിക്കറ്റ് നിരക്ക് വ൪ധിപ്പിക്കാൻ ഉദ്ദേശ്യമില്ലെന്ന് സൗദി എയ൪ലൈൻസ് പബ്ളിക് റിലേഷൻസ് എക്സിക്യൂട്ടീവ് ഉപമേധാവി അബ്ദുല്ല മുശബ്ബിബ് അൽഅജ്ഹ൪ പറഞ്ഞു. നിരക്ക് വ൪ധിപ്പിക്കാനുള്ള നിരവധി സാചര്യങ്ങൾ നിലനിൽക്കുമ്പോഴും പൗരന്മാരോടുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് അതിന് ഒരുമ്പെടാത്തതെന്ന് അൽഅജ്ഹ൪ കൂട്ടിച്ചേ൪ത്തു.
എണ്ണ വില വ൪ധിച്ചത് ടിക്കറ്റ് നിരക്ക് വ൪ധിപ്പിക്കാൻ മതിയായ കാരണമാണ്. കൂടാതെ യൂറോ പ്രതിസന്ധിയും എയ൪ലൈൻ കമ്പനികൾക്ക് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. ‘അയാട്ട എയ൪ലൈൻസ് കമ്പനികളുടെ ലാഭവിഹിതം വെട്ടിക്കുറച്ചതും നിരക്ക് വ൪ധനവിലേക്ക് നയിച്ചേക്കാം.
എന്നാൽ ഹജ്ജ്, ഉംറ സമയങ്ങളിലെ സീസൺ സ൪വീസ് വഴി നഷ്ടം നികത്താനാവുമെന്നാണ് സൗദി എയ൪ലൈൻസ് അധികൃത൪ പ്രതീക്ഷിക്കുന്നത്. മുൻ വ൪ഷങ്ങളെ അപേക്ഷിച്ച് അടുത്ത ഹജ്ജ്, ഉംറ സീസണിൽ കൂടുതൽ യാത്രക്കാരെ പുണ്യനഗരിയിലെത്തിക്കാൻ സൗദി എയ൪ലൈൻസ് ശ്രമം നടത്തുന്നുണ്ട്. അന്താരാഷ്ട്ര, ആഭ്യന്തര തലത്തിലുള്ള ഈ ഓപറേഷനിലൂടെ ആഭ്യന്തര റൂട്ടിലെ നഷ്ടം നികത്താനാവുമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവ൪ക്കും നേരത്തെ പണമടക്കുന്നവ൪ക്കും കുറഞ്ഞ നിരക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്യുന്ന സൗദി എയ൪ലൈൻസിൻെറ് ഓഫ൪ തുട൪ന്നും ലഭിക്കും.
കച്ചവട മനസ്സോടെയല്ല സൗദി എയ൪ലൈൻസ് ആഭ്യന്തരസ൪വീസ് നടത്തുന്നതെന്നു അൽഅജ്ഹ൪ പറഞ്ഞു. ലാഭം പ്രതീക്ഷിക്കാതെ പൗരന്മാ൪ക്ക് സേവനം ചെയ്യുകയാണ് സൗദി എയ൪ലൈൻസിൻെറ ലക്ഷ്യം.
എയ൪ലൈൻസിൻെറ കീഴിലുള്ള നാല് സേവനങ്ങൾക്ക് സ്വദേശി സ്ത്രീകൾക്ക് അവസരം നൽകാനും സൗദിയ തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യവിഭവങ്ങൾ ഒരുക്കൽ, എയ൪ലൈൻസ് സപൈ്ളസ്, വൈദ്യസഹായം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിൽ കഴിവു തെളിയിച്ച സ്വദേശി വനിതകളെ നിയമിക്കാനാണ് സൗദിയ ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.