ദുബൈയില്‍ 39 അനധികൃത താമസക്കാര്‍ അറസ്റ്റില്‍

ദുബൈ: അനധികൃത താമസക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും പിടികൂടാൻ ദുബൈയിൽ നടപടി കൂടുതൽ ശക്തമാക്കി. ദേശീയ തലത്തിലുള്ള കാമ്പയിനിൻെറ ഭാഗമായി നടന്ന റെയ്ഡിൽ 39 പേ൪ പിടിയിലായി.
ദുബൈയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച പുല൪ച്ചെയാണ് വ്യാപക പരിശോധന നടന്നത്. ‘ബിഫോ൪ ഡേബ്രേക്’ എന്നു പേരിട്ട പരിശോധനയിൽ 39 പേരെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.
അനധികൃത താമസക്കാ൪ ചില മേഖലകളിൽ കേന്ദ്രീകരിച്ചതായി രഹസ്യ വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിലാണ് താമസ-കുടിയേറ്റ വകുപ്പിൻെറ നേതൃത്വത്തിൽ പരിശോധന നടത്തിയത്. രഹസ്യ വിവര പ്രകാരം കുറച്ചു ദിവസം നിരീക്ഷണം നടത്തിയിരുന്നു. പിന്നീടാണ് സുരക്ഷാ വിഭാഗം അവിടേക്ക് നീങ്ങിയത്.  
കഴിഞ്ഞ വ൪ഷം ദുബൈയിൽ 32,186 പേരാണ് അറസ്റ്റിലായത്. നിയമപ്രകാരമുള്ള രേഖകളില്ലാതെ രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചവ൪ക്ക് പുറമെ, നിയമപ്രകാരം ജോലി ചെയ്യേണ്ട സ്പോൺസറുടെ കീഴിൽനിന്ന് ഒളിച്ചോടിയവരും ഇക്കൂട്ടത്തിലുണ്ട്.
അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 95 ശതമാനവും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ബംഗ്ളാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ, ഇറാൻ എന്നീ രാജ്യക്കാരാണ് ഏറ്റവും കൂടുതലുള്ളത്. 2009ൽ ദുബൈയിൽ 45,549 പേരെ അറസ്റ്റ് ചെയ്തിരുന്നു. 2010ൽ ഇവരുടെ എണ്ണം കുറഞ്ഞു. പക്ഷേ, 2011ൽ വീണ്ടും വ൪ധിച്ചു. അറസ്റ്റിലായ നിരവധി പേരെ നിയമ നടപടിക്ക് ശേഷം നാടുകടത്തി.
അബൂദബി ഉൾപ്പെടെ മറ്റിടങ്ങളിലും ഈ വ൪ഷം വൻ തോതിൽ അറസ്റ്റുണ്ടായി. ഇക്കഴിഞ്ഞ ജൂലൈയിൽ 457 അനധികൃത താമസക്കാരെയാണ് പിടികൂടിയത്. അബൂദബി-268, അൽഐൻ-95, അജ്മാൻ-54, റാസൽഖൈമ-40 എന്നിങ്ങനെയാണ് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം. ഒളിച്ചോടിയ നിരവധി വീട്ടുവേലക്കാരികൾ ഇക്കൂട്ടത്തിലുണ്ട്.
ദുബൈയിൽ ഈ വ൪ഷം അഞ്ച് മാസത്തിനിടെ 5,552 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.