സൊഹാ൪: കേരളത്തെ നടുക്കിയ കണ്ണൂ൪ ഗ്യാസ് ടാങ്ക൪ ദുരന്തം സൊഹാറിലെ പ്രവാസികളെയും കണ്ണീരിലാഴ്ത്തി. കണ്ണൂ൪ ചാല എ.ആ൪.റംല ഹോമിൽ അബ്ദുൽ റസാഖ് റംല ദമ്പതികളുടെ മരണമാണ് സോഹരിലെ പ്രവാസികളെ ഈറനണിയിച്ചത്. ഇവരുടെ മൂത്ത മകൻ റഈസ് സൊഹാറിലെ അറിയപ്പെടുന്ന സാമൂഹിക പ്രവ൪ത്തകനാണ്. സംഭവം അറിഞ്ഞ ഉടൻ റഈസ് നാട്ടിലേക്കു പോയിരുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ട റഈസിൻെറ സഹോദരങ്ങളായ റിസ്വാൻ (12 )റമീസ് (20 ) എന്നിവ൪ ദുരന്തത്തിൽ 80 ശതമാനം പൊള്ളലേറ്റ് ജീവന് വേണ്ടി ആശുപത്രിയിൽ പോരാടുകയാണ്. ദുരന്തത്തിൽ റഈസിൻെറ വീട്ടിലുണ്ടായിരുന്ന നാലുപേ൪ക്കും പൊള്ളലേറ്റു. ദുബൈയിലുള്ള റഈസിൻെറ മറ്റൊരു സഹോദരൻ റനീഷും നാട്ടിലേക്കു തിരിച്ചിട്ടുണ്ട് .
ദുരന്തത്തിൽ മരിച്ച റസാഖ് ദീ൪ഘകാലം ഖത്തറിൽ പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിലെത്തി തൊഴിൽസംരഭത്തിനു തുടക്കമിടാനിരിക്കെയാണ് ദുരന്തം. ഇവരുടെ ബന്ധുക്കളായ സിറാജ് ,ശുഹൈബ് ,തുടങ്ങി നിരവധി പേ൪ സംഭവം അറിഞ്ഞതോടെ തീരാദുഖത്തിലാണ്. അഗ്നിവിഴുങ്ങിയ വീട്ടിൽ നിന്ന് റഈസിൻെറ ഭാര്യയും കുഞ്ഞും തലേദിവസം സ്വന്തം വീട്ടിലേക്ക് പോയതിനാൽ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു.
മാതാപിതാക്കളും സഹോദരങ്ങളും അപകടത്തിൽപെട്ടതറിഞ്ഞ് തക൪ന്നുപോയ റഈസിനെ സുഹൃത്തുക്കളാണ് ഇദ്ദേഹത്തെ ഉടൻ നാട്ടിലേക്ക് കയറ്റിവിട്ടത്.
ഒരു കുടുമ്പത്തിലെ നാലു പേരെ ദുരന്തം കവ൪ന്ന വാ൪ത്ത അറിഞ്ഞതോടെ പ്രവാസി ബന്ധുക്കൾ ഊണുറക്കമൊഴിഞ്ഞ് അവശേഷിക്കുന്നവരുടെ രക്ഷക്കായുള്ള പ്രാ൪ഥനയിലാണ്. അപകടത്തിൽ മരിച്ചവ൪ക്ക് വേണ്ടിയുള്ള മയ്യത്ത് നമസ്കാരവും പ്രത്യേക പ്രാ൪ത്ഥനയും കെ.എം.സി.സി യുടെ ആഭിമുഖ്യത്തിൽ ഇന്ന് ജുമുഅക്ക് ശേഷം ശൈഖ് പള്ളിയിൽ നടക്കും. കെ.എം.സി.സി. പ്രവ൪ത്തകസമിതിയംഗമാണ് റഈസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.